0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.6K

എന്തിനാ ഇനി ഇവിടെ ഇരിക്കുന്നെ.. ഇറങ്ങാം നമുക്ക്. ചിറ്റപ്പന്മാർ രണ്ടു പേരും വീടിന് പുറത്തേക്ക് ഇറങ്ങി. അവരെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ച്‌ കൊണ്ട് വാസുകിയും. അവർ പുറത്തേക്ക് ഇറങ്ങിയതും സന്തോഷം നിറഞ്ഞ മുഖത്തോടെ അമ്മയുടെ അടുത്തേക്ക് വന്ന് വിദ്യ ചോദിച്ചു. "അപ്പോൾ അമ്മക്ക് ഇഷ്ട്ടമാണല്ലേ ചേട്ടൻ വിദ്യയെ കെട്ടുന്നത്.. എനിക്കും അത് ഇഷ്ട്ടമാ." വിദ്യയുടെ തോളിൽ പിടിച്ച് കൊണ്ട് അംബികാമ്മ പറഞ്ഞു. "അവളെക്കാളും നല്ലൊരു കൊച്ചു അവന് വേറെ ഇവിടെ കിട്ടാനാണ്. പക്ഷെ നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റു.. ജീനക്ക് അങ്ങനെ ഒരു താല്പര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല." ചിറ്റപ്പന്മാരും വാസുകിയും വീടിന് പുറത്തേക്ക് ഇറങ്ങിയതും ശ്രീഹരിയുടെ കാറ് അവിടെ വന്ന് നിന്നതും ഒരുമിച്ചായിരുന്നു. കാറിൽ നിന്നും ശ്രീഹരിയും ജീനയും പുറത്തേക്ക് ഇറങ്ങി. അപ്രതീക്ഷിതമായി ചിറ്റപ്പന്മാരെ വീടിന് മുന്നിൽ കണ്ടപ്പോൾ ശ്രീഹരി ഒന്ന് ഞെട്ടാതിരുന്നില്ല. ചിറ്റപ്പന്മാരും കാറിൽ നിന്നും ഇറങ്ങിയ ശ്രീഹരിയേയും ജീനയെയും ഒന്ന് നോക്കി. അവൻ പെട്ടെന്ന് തന്നെ തല താഴ്ത്തി അവരെ ശ്രദ്ധിക്കാതെ വീടിനകത്തേക്ക് കയറി പോയി. ഇരുപേരും ജീനയെ തന്നെ നോക്കുവായിരുന്നു. ആരെന്നു മനസിലായില്ലെങ്കിലും ജീന അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവരും അവരറിയാതെ തന്നെ അവൾക്ക് ഒരു പുഞ്ചിരി നൽകി പോയി. അവരെ മാറി കടന്നു ജീന വീടിനകത്തേക്ക് നടക്കുമ്പോഴും അവരുടെ ശ്രദ്ധ അവളിൽ തന്നെ ആയിരുന്നു. അവളുടെ സൗന്ദര്യവും ബഹുമാനത്തോടെയുള്ള പുഞ്ചിരിയും ഒക്കെ കണ്ടപ്പോൾ ജീന ശ്രീഹരിക്ക് ചേരുമെന്ന് രണ്ടുപേരുടെയും മനസ്സിൽ തോന്നാതിരുന്നില്ല. മൂത്ത ചിറ്റപ്പൻ വാസുകിയോടു പറഞ്ഞു. "ഞങ്ങൾ ഇവിടെ നിൽക്കുന്നു എന്ന് പോലും ഭാവിക്കാതെ അവൻ അകത്തേക്ക് കയറി

💬 Comments

View all comments