Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
ഫ്രിഡ്ജ് തുറന്ന് തണുത്ത കുപ്പിയും വെള്ളവും എടുത്ത് ശ്രീഹരിയുടെ അടുത്തേക്ക് നടന്നു. പടികൾ കയറുമ്പോഴും ഇത് എങ്ങനെ സംസാരിക്കും എന്ന് ചിന്തിക്കുകയായിരുന്നു അവൾ. ജീന പടികൾ കയറി മുകളിൽ പോയി കഴിഞ്ഞപ്പോൾ വിദ്യ അപ്പച്ചിയോട് പറഞ്ഞു. "ഞങ്ങൾക്ക് എന്താണ് ജീനയോട് ഇത്രയും സ്നേഹം എന്ന് അപ്പച്ചിക്ക് അറിയണ്ടേ. എന്റെ കൂടെ വാ." വിദ്യ വാസുകിയെയും കൂട്ടി പടികൾ കയറി മുകളിലേക്ക് നടന്നു. ജീന ചെല്ലുമ്പോൾ മുകളിലെ വരാന്തയുടെ തിട്ടയിൽ ഇരിക്കുകയായിരുന്നു ശ്രീഹരി. എല്ലാപേരും തന്നെ ഒറ്റപ്പെടുത്തുന്നു എന്നൊരു തോന്നലിൽ ആയിരുന്നു അവൻ അപ്പോൾ. ആരോടെന്നില്ലാതെ ദേഷ്യം അവന്റെ ഉള്ളിൽ തിളച്ച് പൊങ്ങി. ജീന അവന്റെ അരികിലേക്ക് പോയി ഇരുന്നു. അവൻ കടുപ്പിച്ച സ്വരത്തിൽ ചോദിച്ചു. "എന്താ?" അവൻ നല്ല ദേഷ്യത്തിൽ ആണെന്ന് ആ ചോദ്യത്തിൽ നിന്നു തന്നെ അവൾക്ക് മനസിലായി. അവൾ വെള്ളവും കുപ്പിയും അവന്റെ നേരെ നീട്ടി. "എനിക്ക് വേണ്ട.." അവൾ എന്നിട്ടും അവന്റെ നേരെ നിന്നും മാറ്റിയില്ല. ജീനയെ ഒന്ന് തുറിച്ച് നോക്കിയ ശേഷം അവൻ വെള്ളം വാങ്ങി ഒരു കവിൾ കുടിച്ചു. അവൾ അവനോടു അനുവാദം ചോദിക്കാതെ തന്നെ ശ്രീഹരിയുടെ തോളിലേക്ക് തല ചായ്ച്ചു ചേർന്നിരുന്നു. ഈ സമയം വിദ്യയും വാസുകിയും അവരുടെ ഭിത്തിക്ക് പിന്നിൽ എത്തിയിരുന്നു. അവരെ കാണാൻ കഴിയില്ലെങ്കിലും ഇരുപേരും സംസാരിക്കുന്നത് അവർക്ക് കേൾക്കാം. അവന്റെ തോളിൽ തലചേർത്ത് വച്ചിരുന്നു എന്ത് പറയാണെമെന്ന് ആലോചിക്കുകയായിരുന്നു ജീന. സത്യത്തിൽ അവളുടെ സാമീപ്യത്തിൽ അവന്റെ ദേഷ്യം പതിയെ കുറഞ്ഞു തുടങ്ങിയിരുന്നു. ജീനയുടെ സാമിപ്യം തനിക്ക് വല്ലാത്തൊരു ശക്തിയും സമാധാനവും പകരുന്നുണ്ടെന്ന് ഈ ഇടയായി
💬 Comments
View all comments