0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.6K

അവൻ മനസിലാക്കി തുടങ്ങിയിരുന്നു. അവളുടെ വെളുത്ത് സുന്ദരമായ പുഞ്ചിരി തൂകി കൊണ്ടിരിക്കുന്ന മുഖം കാണുമ്പോൾ തന്നെ മനസിനുള്ളിൽ ഒരു സന്തോഷമാണ്. അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവൻ ചോദിച്ചു. "എന്താ നിനക്ക് എന്നോട് പറയാനുള്ളത്?" അവൾ അദ്‌ഭുതത്തോടെ തോളിൽ നിന്നും തല ഉയർത്തി അവന്റെ മുഖത്ത് നോക്കി. ഒരു ചിരിയോടെ അവൻ പറഞ്ഞു. "എനിക്ക് നിന്നെ നന്നായി അറിയില്ലേ.. ഈ ഇരുത്ത കാണുമ്പോഴേ അറിയാം മനസിനുള്ളിൽ എന്തോ ഉണ്ടെന്ന്." വീണ്ടും അവന്റെ തോളിലേക്ക് തല ചേർത്ത് അവൾ പറഞ്ഞു. "ഇച്ചായന്റെ ദേഷ്യമൊക്കെ ഒന്ന് മാറട്ടെ. എന്നിട്ട് പറയാം." "എനിക്കിപ്പോൾ ദേഷ്യമൊന്നും ഇല്ല. നീ പറഞ്ഞോ." "പറയാം.. പക്ഷെ എന്നെ വഴക്ക് പറയരുത്." "ഇല്ല.. നീ പറഞ്ഞോ.." ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ പറഞ്ഞു. "ഇച്ചായന്‌ ചിറ്റപ്പന്മാരെ പോയൊന്നു കല്യാണത്തിന് വിളിച്ചൂടെ. കല്യാണം നല്ല രീതിയിൽ നടക്കേണ്ടത് നമ്മുടെ ആവിശ്യം അല്ലെ?" "നീ എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത്?" "എനിക്കെല്ലാം അറിയാം.. അവർ ഇച്ചായനോട് ചെയ്തത് അറിയാം.. വിദ്യയുടെയും അമ്മയുടെയും മനസ്സിൽ എന്താണെന്ന് എനിക്കറിയാം.. വാസുകി അപ്പച്ചി നിങ്ങളെയെല്ലാം ഒരുമിപ്പിക്കാൻ നോക്കുവാണെന്ന് എനിക്കറിയാം.. അതൊന്നും മനസിലാക്കാതെ പകയോടെ മാത്രം ചിന്തിക്കുന്നത് ഇച്ചായൻ മാത്രം ആണ്. അത് കൊണ്ട് എനിക്ക് പറയാനുള്ളത് എല്ലാം സമാധാനത്തോടെ കേട്ടു കഴിഞ്ഞ ശേഷം മാത്രേ ഇച്ചായൻ ഇനി മിണ്ടാവു." അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. "നീ പറഞ്ഞോ.." "ചിറ്റപ്പന്മാർ ചെയ്തത് തെറ്റ് തന്നെയാണ്, അല്ലെന്ന് ഞാൻ പറയുന്നില്ല.. പക്ഷെ അത് അവരുടെ സാഹചര്യം കൂടി നോക്കി ചെയ്ത ഒരു തെറ്റായിരുന്നു. അവരിപ്പോൾ ഇച്ചായനുമായി

💬 Comments

View all comments