0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.6K

യോചിക്കാൻ ആഗ്രഹിക്കുന്നുണ്ട്... തെറ്റ് എല്ലാപേർക്കും പറ്റുന്നതാണ്.. ഞാൻ തെറ്റ് ചെയ്തിട്ടിലേ?.. ഇച്ചായൻ ചെയ്തിട്ടില്ല? അതൊക്കെ സാഹചര്യങ്ങൾ കാരണം ഉണ്ടായതാണ്. അവരുടെ തെറ്റ് ക്ഷമിക്കുന്നിടത്ത് ഇച്ചായൻ വിജയിക്കുകയെ ഉള്ളു.." ജീന അവന്റെ തോളിൽ നിന്നും തല ഉയർത്തി. "അമ്മയും ജീനയും കല്യാണത്തിന് എല്ലാരും വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കല്യാണം കഴിഞ്ഞ് ചെന്ന് കയറുന്ന വീട്ടിൽ ഉള്ളവർ വിദ്യയോട് അച്ഛന്റെ സഹോദരങ്ങൾ കല്യാണത്തിന് വരാഞ്ഞത് എന്ത് എന്ന് അവളോട് ചോദിച്ചാൽ അവൾ എന്ത് മറുപടി നൽകും. അധവാ അവൾ ഉള്ളതൊക്കെ തുറന്നു പറഞ്ഞാൽ നമ്മുടെ കുടുംബത്തിൽ ഉള്ളവരുടെ വിലയില്ലേ അവിടെ ഇല്ലാതാകുന്നെ.. അവിടുള്ളവരുടെ മുന്നിൽ അവൾ നാണം കെടുകയല്ലെ ചെയ്യുന്നത്?" സത്യത്തിൽ ആ ഒരു ചോദ്യം ശ്രീഹരിയുടെ മനസ്സിൽ ശരിക്കും കൊണ്ടു. "സ്നേഹിക്കാൻ അമ്മയും അനിയത്തിയും ഒക്കെ ഉള്ളതുകൊണ്ടാണ് ഇച്ചായന്‌ ബന്ധുക്കളെയൊക്കെ അകറ്റി നിർത്താൻ കഴിയുന്നത്.. ആരും ഇല്ലാതാകുമ്പോഴേ ഇച്ചായന്‌ ശരിക്കും അതിന്റെയൊക്കെ വില മനസിലാകുകയുള്ളു." അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ സ്വരം ഇടറി തുടങ്ങിയിരുന്നു. അത് ശ്രീഹരിക്ക് മനസിലാക്കുകയും ചെയ്തു. അവളെ തുടർന്ന് പറയാൻ അനുവദിക്കാതെ ശ്രീഹരി പറഞ്ഞു. "ഇപ്പോൾ എന്താ വീണുന്നെ.. ഞാൻ അവരെ പോയി കല്യാണം വിളിക്കണം. അത്ര അല്ലെ ഉള്ളു, അത് ഞാൻ ചെയ്തോള്ളം." ആശ്വാസം നിറഞ്ഞ ഒരു ചിരിയോടെ അവൾ പറഞ്ഞു. "മതി.. ഇച്ചായൻ ഒന്ന് സംസാരിച്ചാൽ നിങ്ങൾക്ക് ഇടയിലുള്ള എല്ലാ പ്രശ്നങ്ങളും മാറും. അവരും അതിനായി കാത്തിരിക്കുകയാണ്." ജീന അവന്റെ തോളിലേക്ക് വീണ്ടും തല ചായ്ച്ചു. ജീനക്ക് ഈ സന്തോഷ വാർത്ത വിദ്യയേയും അമ്മയെയും അറിയിക്കുന്നതിനേക്കാളേറെ അവന്റെ സാമീപ്യത്തിൽ കുറച്ച് നേരം കൂടി

💬 Comments

View all comments