0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.6K

വാക്കുകൾ പോലെ തന്നെ ഈ ദിവസങ്ങൾക്കിൽ വാസുകി അപ്പച്ചിയെയും മറ്റു ബന്ധുക്കളെയും ജീന കൈയിലെടുത്തിരുന്നു. അടുക്കളയിലും, വിദ്യയുടെ അടുത്തും, ശ്രീഹരിക്ക് ഒപ്പവുമായി അവൾ ഓടി നടക്കുകയായിരുന്നു. ശരിക്കും ആ കുടുബത്തിലെ ഒരാളായി അവളെ എല്ലാപേരും അംഗീകരിച്ചത് പോലെ ആയിരുന്നു. നാല് മണിക്ക് ചെറുക്കനും കൂട്ടരും സാരി കൊണ്ടു വരുമെന്നതിനാൽ മൂന്നുമണിയോടെ തന്നെ വിദ്യ റിസപ്ഷന് ഇടാനുള്ള ഡ്രെസ്സും ഇട്ടു മേക്അപ്പും ചെയ്തു റെഡി ആയി. ഒരു ഇളം ഗ്രേ കളർ ലെഹങ്ക മോഡൽ ഡ്രസ്സ് ആയിരുന്നു അവൾ ധരിച്ചത്. കൈമുട്ടുവരെ മെഹന്തി ഇട്ടിരുന്നു. കഴുത്തിൽ ഒരു ഡയമണ്ട് നെക്ലൈസ് മാത്രം, കാതിൽ ഡയമണ്ടിന്റെ തന്നെ കമ്മലും. എല്ലാപേർക്കും അവളെ ഒരുക്കിയിരിക്കുന്നത് ഇഷ്ട്ടമായി. പക്ഷെ എല്ലാപേരും ഞെട്ടിയത് ജീനയെ കണ്ടാണ്. ചുവന്ന ലോങ്ങ് പാവാടയും അതെ കളറിൽ തന്നെ ഉള്ള പൊക്കിളിനു തൊട്ട് മുകളിലായി നിൽക്കുന്ന ടോപ്പും. ചുവപ്പിൽ ഉണ്ടായിരുന്ന ഗോൾഡൻ കളർ വർക്കുകൾ വസ്ത്രത്തിന്റെ ഭംഗി ഇരട്ടി ആക്കുന്നുണ്ട്. ടോപിനു പൊക്കിളിനു മുകളുവരെ മാത്രമേ നീട്ടം ഉള്ളതിനാൽ പാവടക്കും ടോപ്പിനും ഇടയിൽ അവളുടെ വെളുത്ത വയറിന്റെ കുറച്ച് ഭാഗം നഗ്നമായിരുന്നു. ആ നഗ്നത കാണാനും ആകർഷിക്കുന്ന ഒരു ഭംഗി ഉണ്ടായിരുന്നു. കഴുത്തിൽ നേർത്ത ഒരു ഡയമണ്ട് മാലയും അതിന്റെ അറ്റത്തായി പൂവിന്റെ ആകൃതിയിൽ ഉള്ള ഒരു ഡയമണ്ട് ലോക്കറ്റും. കാതിൽ തൂങ്ങിക്കിടക്കുന്ന മുത്തോട് കൂടി ഉള്ള ഒരു ഡയമണ്ട് കമ്മലും. നീളം കൂടിയ മുടി ചെറു ചുരുളുകളായി ഇട്ടിരിക്കുകയാണ്. ഹാളിൽ ബന്ധുക്കൾ എല്ലാരുമായി നിന്നു വിദ്യ സെൽഫി എടുത്തുകൊണ്ടിരിക്കുമ്പോഴാണ് പടികൾ ഇറങ്ങി താഴേക്ക് ഇറങ്ങി വരുന്ന ജീനയെ

💬 Comments

View all comments