Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
കാണുന്നത്. വിദ്യ അതിശയിച്ചു ജീനയെ തന്നെ നോക്കി നിന്നു പോയി. അവിടെ നിന്നിരുന്ന ബാക്കി ഉള്ളവരുടെയും അവസ്ഥ ഏകദേശം അങ്ങനെ തന്നെ ആയിരുന്നു. വിദ്യയുടെ അടുത്തെത്തിയ ജീന ചോദിച്ചു. "ഒരുങ്ങിയിട്ട് കൊള്ളാമോ?" "ഈ ഒരു ലുക്കിൽ വന്നിട്ട് എന്നോട് കൊള്ളാമോ എന്ന് ചോദിച്ചാൽ ഞാൻ നല്ല അടി വച്ച് തരും... എനിക്ക് ഇപ്പോൾ ഒരു സത്യം അറിയണം, ഇവിടെ ഞാനാണോ കല്യാണപ്പെണ്ണ് അതോ നീയാണോ?" വിദ്യയുടെ തോളിൽ പതുക്കെ അടിച്ച് കൊണ്ടു ജീന പറഞ്ഞു. "ഒന്ന് പൊടി നീ തള്ളാതെ.." ഒരു ചിരിയോടെ വിദ്യ പറഞ്ഞു. "ഞാൻ കാര്യായിട്ട് പറഞ്ഞതാ.. സൂപ്പർ ആയിട്ടുണ്ട് നീ." ഒരു പുഞ്ചിരിയോടെ ജീന ചോദിച്ചു. "ഇച്ചായൻ എവിടെ?" "അമ്മയും ഇച്ചായനും പന്തലിൽ ഉണ്ട്. സാരി കൊണ്ടു വരാൻ സമയം ആയി..അവരെയും നോക്കി നിൽക്കെയാണ്." "ഞാൻ എങ്കിൽ ഇച്ചയേനെ കണ്ടിട്ട് വരാം.." ജീന നടന്നു നീങ്ങിയപ്പോൾ വിദ്യ വിളിച്ചു പറഞ്ഞു. "സാരി കൊടുപ്പു കഴിഞ്ഞു സ്റ്റേജിൽ നീ എന്നോടൊപ്പം തന്നെ കാണണം." ശരിയെന്ന അർഥത്തിൽ ഒരു പുഞ്ചിരിയോടെ തല കുലുക്കികൊണ്ട് ജീന പന്തലിലേക്ക് നടന്നു. അമ്മയുമായി എന്തോ സംസാരിച്ചുകൊണ്ടു നിന്ന ശ്രീഹരി പെട്ടെന്ന് നിശബ്തനായി.. അവന്റെ കണ്ണുകൾ വിടർന്നു. ശ്രീഹരി കണ്ണിമവെട്ടാതെ എവിടേക്കാണ് നോക്കുന്നതെന്നറിയാൻ തിരിഞ്ഞു നോക്കിയ അമ്മയുടെയും കണ്ണുകളും അവർക്ക് അരികിലേക്ക് നടന്നു വരുന്ന ജീനയെ കണ്ട് വിടർന്നു. അവരുടെ അരികിൽ എത്തിയ ജീന ശ്രീഹരിയോട് ചോദിച്ചു. "എങ്ങനുണ്ട് ഇച്ചായാ?" "നീ അമ്മയോട് തന്നൊന്ന് ചോദിച്ച് നോക്ക്." അവൾ അമ്മയുടെ നേരെ നോക്കി. അവളെ കെട്ടിപിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട്
💬 Comments
View all comments