Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
'അമ്മ പറഞ്ഞു. "എന്റെ മോളെ കാണാൻ എത്ര ഭംഗി ഉണ്ടെന്ന് എനിക്ക് പറയാനറിയില്ല." അമ്മയുടെ വാക്കുകൾ കേട്ട് അവളുടെ മുഖം സന്തോഷം കൊണ്ടു കൂടുതൽ പ്രകാശമയം ആയി. അപ്പോഴേക്കും സാരിയുമായി ചെക്കൻ കൂട്ടർ എത്തി.. 'അമ്മ പെട്ടെന്ന് തന്നെ ഈ വിവരം അറിയിക്കാനായി വീടിന് അകത്തേക്ക് പോയി. 'അമ്മ പോയതും ശ്രീഹരി ജീനയോട് സ്വരം താഴ്ത്തി പറഞ്ഞു. "എവിടെ ആരും ഇല്ലായിരുന്നെങ്കിൽ 'അമ്മ തന്നതുപോലൊരു ഉമ്മ ഞാനും നിനക്ക് തന്നേനെ. അത്രയ്ക്ക് സുന്ദരി ആണ് ഇന്ന് നീ." ഇത്രയും പറഞ്ഞ് ശ്രീഹരി അവിടന്ന് ചെക്കൻ കൂട്ടരേ സ്വീകരിക്കാനായി നടന്നു നീങ്ങുമ്പോൾ ജീനയുടെ മുഖത്ത് ഒരിക്കലും ഇല്ലാത്ത ഒരു നാണം നിറഞ്ഞിരുന്നു. പിന്നീടുള്ള സമയം സാരി കൊടുപ്പു ചടങ്ങും ഫോട്ടോ എടുപ്പുമായി ബഹളമായിരുന്നു. ജീന ഒരു ആവിശ്യങ്ങളുമായി വിദ്യയുടെ അടുത്തും വീടിനുള്ളിലുമായി ഓട്ടം ആയിരുന്നു. ശ്രീഹരിയും നല്ല തിരക്കിലായിരുന്നു. പക്ഷെ കിട്ടുന്ന അവസരങ്ങളിലെല്ലാം ജീനക്കായി അവന്റെ കണ്ണുകളും പരതുന്നുണ്ടായിരുന്നു. വിവേകും കൂട്ടരും പോയി കഴിഞ്ഞപ്പോഴാണ് ശ്രീഹരി ചെറുതായി ഒന്ന് ഫ്രീ ആയത്. പുറത്തുള്ള ആവിശ്യങ്ങൾക്ക് അവന്റെ കൂട്ടുകാർ ഓടുന്നുണ്ടായിരുന്നു. അവരുടെ അനിയത്തിയുടെ കല്യാണം ആയി തന്നെ ആയിരുന്നു ശ്രീഹരിയുടെ കൂട്ടുകാരെല്ലാം ആ കല്യാണത്തെ കണക്കാക്കിയിരുന്നത്. ബന്ധുക്കളിൽ ഒരാളെ യാത്ര ആക്കാനായി ഗേറ്റിനു അരികിലേക്ക് നടക്കുമ്പോഴാണ് ക്ലാരയും ഭർത്താവും കൊച്ചുമായി അവന് എതിരെ നടന്നു വന്നത്. ശ്രീഹരി ഒരു പുഞ്ചിരിയോടെ അവരെ എതിരേറ്റ ശേഷം ബന്ധുവിനെ പെട്ടെന്ന് യാത്രയാക്കി അവർക്ക് അരികിലേക്ക് നടന്നു വന്നു. കല്യാണം വിളിക്കാൻ പോകുമ്പോൾ ക്ലാരയുടെ ഭർത്താവിനെ അവൻ നേരത്തെ തന്നെ പരിചയപ്പെട്ടിരുന്നു. ക്ലാരയുടെ തോളിൽ
💬 Comments
View all comments