0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.6K

കിടക്കുകയായിരുന്നു അവരുടെ രണ്ടു വയസ് പ്രായമുള്ള മോള്. അവരുടെ അരികിൽ എത്തിയ ശ്രീഹരി അവളുടെ ഭർത്താവിന് കൈ കൊണ്ടുത ശേഷം അകത്തേക്ക് ക്ഷണിച്ചു. അകത്തേക്ക് നടക്കുന്നതിനിടയിൽ ക്ലാര ചോദിച്ചു. "അനിയത്തിയുടെ കല്യാണമായി നല്ല ഓട്ടത്തിൽ ആണല്ലേ?" ഒരു ചിരിയോടെ അവൻ പറഞ്ഞു. "എന്നേക്കാൾ നന്നായി അകത്തു മറ്റൊരാൾ ഓടുന്നുണ്ട്." ക്ലാര ആകാംഷയോടെ ചോദിച്ചു. "അതാര്?" "ജീന.." "അവൾക്ക് പിന്നെ പണ്ടേ എവിടെയും അടങ്ങി ഒതുങ്ങി ഇരുന്നു വിശ്രമിക്കുന്ന ശീലം ഇല്ലല്ലോ." അപ്പോഴേക്കും അവർ സ്റ്റേജിനു അരികിൽ എത്തിയിരുന്നു. ക്ലാരയെ കണ്ടതും ജീന വിദ്യയുടെ അരികിൽ നിന്നും ഓടി അവരുടെ അരികിൽ എത്തി. ജീനയുടെ കൈ പിടിച്ച്കൊണ്ട്‌ ക്ലാര ശ്രീഹരിയോട് പറഞ്ഞു. "നിന്റെ കൊച്ച് ഇന്ന് ഒടുക്കത്തെ സുന്ദരി ആണല്ലോടാ." ജീന ഒരു നാണത്തോടെ ശ്രീഹരിയെ നോക്കി. അതിനു ശേഷം അവരെയും കൂട്ടി വിദ്യയുടെ അടുത്തേക്ക് നടന്നു. അവർ ഫോട്ടോയൊക്കെ എടുത്തിട്ട് വരുന്നവരെയും ശ്രീഹരി അവരെയും കാത്തു താഴെ നിന്നു. ഫോട്ടോ എടുപ്പോക്കെ കഴിഞ്ഞ് ക്ലാര ശ്രീഹരിയുടെ അടുത്തേക്ക് വന്നപ്പോൾ ജീനയും അവൾക്കൊപ്പം വന്നു. ശ്രീഹരി ജീനയോട് പറഞ്ഞു. "ഇവരെ കഴിക്കാനായി കൊണ്ടു പോ." ക്ലാര പെട്ടെന്ന് പറഞ്ഞു. "കഴിക്കാൻ നിൽക്കുന്നില്ലടാ, ഞങ്ങൾ ഇറങ്ങുവാ.. ഇച്ചായന്റെ വീട്ടിലേക്ക് പോകുന്ന വഴിയാ ഞങ്ങൾ ഇവിടെ കയറിയത്." "അപ്പോൾ ചേച്ചി നാളെ കല്യാണത്തിന് വരില്ലേ?" "ഇല്ല മോളെ.. ഇന്ന് രാത്രി തന്നെ അത്യാവിശ്യമായി ഞങ്ങൾക്ക് അങ്ങ് എത്തണം." അപ്പോഴേക്കും വിദ്യ എന്തോ ആവശ്യത്തിനായി ജീനയെ വിളിച്ചു. ക്ലാരയോട് യാത്ര പറഞ്ഞു ജീന പെട്ടെന്ന് വിദ്യയുടെ അടുത്തേക്ക് പോയി. ക്ലാരയുടെ ഭർത്താവ് കുഞ്ഞിനേയും

💬 Comments

View all comments