Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
വാങ്ങി കാറിനടുത്തേക്ക് മുൻപേ നടന്നപ്പോൾ ക്ലാര സാവധാനം ശ്രീഹരിക്ക് ഒപ്പം അവിടേക്ക് നടന്നു. എന്തുകൊണ്ടോ അവർക്കിടയിൽ ഒരു നിശബ്തത തളംകെട്ടി നിന്നു. അവസാനം അതിനെ ഭേദിച്ചുകൊണ്ട് ക്ലാര പറഞ്ഞു. "ജീന ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലേ?" അവൻ ഒന്ന് മൂളി. "നിനക്ക് അവളെ അങ്ങ് കല്യാണം കഴിച്ചൂടെടാ.. നിങ്ങൾ തമ്മിൽ നല്ല ചേർച്ച ആയിരിക്കും." ശ്രീഹരി ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി. "എനിക്ക് ശരിയെന്ന് തോന്നിയ ഒരു അഭിപ്രായം ഞാൻ പറഞ്ഞതാണ്.. നീ അതിനെക്കുറിച്ചൊന്ന് ആലോചിച്ചു നോക്ക്." അപ്പോഴേക്കും അവർ കാറിനരികിൽ എത്തിയിരുന്നു. ക്ലാര യാത്ര പറഞ്ഞ് കാറിൽ കയറി പോയി കഴിഞ്ഞ ശേഷവും അവൾ പറഞ്ഞ കാര്യം അവന്റെ ചെവിക്കുള്ളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. അറിയാതെ അവനും സ്വയം മനസിനുള്ളിൽ ഒന്ന് ചോദിച്ച് പോയി. 'ജീനയെക്കാളും നല്ലൊരു ജീവിത സഖിയെ എനിക്ക് വേറെ കിട്ടുമോ?' രാത്രി ഒൻപതു മണിയോടെ തിരക്കുകൾ എല്ലാം ഒഴിഞ്ഞു. വിദ്യ വസ്ത്രം മാറാൻ വീടിനുള്ളിലും പോയിരുന്നു. ബാക്കി ഉള്ളവർ എല്ലാം ക്ഷീണം കാരണം ഉറങ്ങാനുള്ള തയ്യാറെടുപ്പിലും ആയിരുന്നു. ഓടി തളർന്ന ജീന പന്തലിൽ ഒരു മുറ്റത്തു കിടന്നിരുന്ന ഒരു കസേരയിലേക്ക് പോയിരുന്നു. നടു ചെറുതായി വേദനിക്കുന്നുണ്ട്. വൈകുന്നേരം മൂന്നു മണിക്ക് ശേഷം സത്യം പറഞ്ഞാൽ അവൾ ഇപ്പോഴാണ് ഒന്ന് ഇരിക്കുന്നത്. മുഴുവൻ സമയവും ഓരോ കാര്യങ്ങളും ആയി ഓട്ടത്തിൽ തന്നെ ആയിരുന്നു അവൾ. സ്ത്രീകൾക്ക് ഇടയിൽ ഓരോ ആവിശ്യങ്ങൾക്കും അവിടെ ഏറ്റവും കൂടുതൽ മുഴങ്ങി കേട്ട പേര് ജീനയുടേതായിരുന്നു. ആളൊഴിഞ്ഞ മുറ്റത്ത് അവൾ അവൾ ഒറ്റക്കിരിക്കുന്നത് കണ്ട് അംബികാമ്മ അവളുടെ അരികിലേക്ക്
💬 Comments
View all comments