Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
വന്നു ഒരു കസേരയിൽ ഇരുന്നു. അവളുടെ നെറ്റിയിൽ പറ്റിപിടിച്ചിരുന്ന വിയർപ്പ് തുടച്ച് മാറ്റിക്കൊണ്ട് 'അമ്മ ചോദിച്ചു. "എന്റെ മോള് ഇന്ന് ഓടി തളർന്നു അല്ലെ?" ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി. "വന്നു കിടക്കാൻ നോക്ക്. നാളെ രാവിലെ എഴുന്നേൽക്കണ്ടതല്ലേ?" "ഇച്ചായൻ വന്നിട്ട് ഞാൻ കിടന്നോളം." ഓഡിറ്റോറിയത്തിലെ കാര്യങ്ങൾ നോക്കുവാനായി പോയിരിക്കുകയായിരുന്നു ശ്രീഹരി. അവൻ തിരികെ വരാതെ ജീന കിടക്കില്ലെന്ന് ഉറപ്പുള്ളതിനാൽ അമ്മ പിന്നെ അവളെ നിർബന്ധിക്കാൻ നിന്നില്ല. "എന്നാൽ ഞാൻ പോട്ടെ മോളെ.. ഇപ്പോൾ കിട്ടുന്നില്ലെങ്കിൽ രാവിലെ ഞാൻ എഴുന്നേൽക്കില്ല." ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു. "'അമ്മ പോയി കിടന്നോ?" പിന്നെയും കുറച്ച് നേരം കൂടി കസേരയിൽ ഇരുന്നു അവൾ ഉറക്കം തൂങ്ങി വന്നപ്പോഴാണ് ഒരു കാറിന്റെ വിളിച്ചാൽ അവളുടെ കണ്ണിൽ പതിച്ചത്. പാതി മയക്കത്തിൽ നിന്നും അവൾ പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്നു. കാറിൽ നിന്നും ഇറങ്ങി വരുന്ന ശ്രീഹരിയേയും രണ്ടു ചിറ്റപ്പൻ മാരെയും കണ്ട് അവൾ കസേരയിൽ നിന്നും എഴുന്നേറ്റു. അവളെ കണ്ട് കൊണ്ട് മൂത്ത ചിറ്റപ്പൻ ചോദിച്ചു. "ഇതുവരെ ഉറങ്ങിയില്ലേ നീ?" "നിങ്ങൾ വരുന്നതും നോക്കി നിൽക്കുവായിരുന്നു." ഇളയ ചിറ്റപ്പൻ പറഞ്ഞു. "പോയി കിടന്ന് ഉറങ്ങാൻ നോക്ക്. രാവിലെ എഴുന്നേൽക്കണ്ടതല്ലേ." അവൾ ഒന്ന് മൂളി. ഇരുവരും വീടിനുള്ളിലേക്ക് കയറി പോയി. അവളുടെ അരികിൽ എത്തിയ ശ്രീഹരി അവളുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു. "നീ വാ.." എവിടേക്കാണെന്ന് അറിയാതെ അവൾ ശ്രീഹരിക്കൊപ്പം നടന്നു. അവൻ ജീനയെയും കൂട്ടി പോയത് പന്തലിനുള്ളിലേക്ക് ആയിരുന്നു. പന്തലിനുള്ളിൽ വിജനമായിരുന്നു. അവർ രണ്ടുപേരും മാത്രം. "എന്താ ഇച്ചായാ
💬 Comments
View all comments