Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
ഇവിടെ?" ഒരു കസേരയിലേക്ക് അവളെ ഇരുത്തികൊണ്ടു അവൻ പറഞ്ഞു. "നീ ഇവിടെ ഇരിക്ക്, ഞാൻ ദാ വരുന്നു." അവിടെ നിന്നും പോയ ശ്രീഹരി തിരികെ വന്നത് ഐസ് ക്രീമും ആയിട്ടാണ്. അത് അവളുടെ കൈയിൽ കൊടുത്ത് അവൽക്കരികിലായി ഇരുന്നുകൊണ്ട് അവൻ ചോദിച്ചു. "അഞ്ച് ഫ്ലേവർ ഐസ് ക്രീം വേണമെന്നൊക്കെ പറഞ്ഞു ബഹളം വച്ചിട്ട് നീ ഏതെങ്കിലും ഒരെണ്ണം കഴിച്ചു നോക്കിയിരുന്നോ?" അപ്പോഴാണ് അവളും അതിനെ കുറിച്ച് ഓർക്കുന്നത്. തിരക്കുകൾക്ക് ഇടയിൽ അവൾക്ക് അതിനൊന്നും ഉള്ള സമയം കിട്ടിയിരുന്നില്ല. ഒരു പുഞ്ചിരിയോടെ അവൾ ഐസ് ക്രീം കഴിച്ചു തുടങ്ങി. അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന ശ്രീഹരി ചോദിച്ചു. "ഓടി ഓടി തളർന്നു അല്ലെ നീ." ഒരു പുഞ്ചിരിയോടെ അവൾ സ്പൂണിൽ നിറച്ച ഐസ്ക്രീം അവന് നേരെ നീട്ടി. അവനതു നിരസിക്കാതെ വായ്ക്കുള്ളിൽ ആക്കുകയും ചെയ്തു. "സ്വന്തമെന്ന് കരുതാൻ ആരും ഇല്ലെന്ന് കരുതിയിരുന്ന എനിക്ക് വിദ്യയുടെ കല്യാണത്തിന് കുടുംബത്തിലെ ഒരാളെന്ന പോലെ ഓടാൻ കഴിയുമ്പോൾ മനസിന് കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ.. അത് പറഞ്ഞറിയിക്കാൻ എനിക്കറിയില്ല." അവൾ ഐസ്ക്രീം കഴിച്ചു കഴിയുന്നവരെയും അവൻ പിന്നെ ഒന്നും മിണ്ടിയില്ല. കഴിച്ചു കഴിഞ്ഞ ശേഷം അവൾ ചോദിച്ചു. "ഇനി നമുക്ക് പോയി ഉറങ്ങിയാലോ?" ശ്രീഹരി ചുറ്റും നോക്കി, ആരും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അവൻ ജീനയെ തന്നിലേക്ക് അടുപ്പിച്ച് അവളുടെ വിയർപ്പ് കണങ്ങൾ നിറഞ്ഞ നെറ്റിയിലേക്ക് ഒരു ഉമ്മ കൊടുത്തു. "ഇനി നമുക്ക് പോയി കിടന്നുറങ്ങാൻ. ഇത് ഇന്ന് നിനക്ക് തരാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ എനിക്കൊരു സമാധാനം കാണില്ലായിരുന്നു." ഇതിന് മുൻപ്
💬 Comments
View all comments