0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.5K

കുറച്ച് നേരം അവൾ വിട്ടുമാറാതെ അങ്ങനെ തന്നെ ഇരുന്നപ്പോൾ ശ്രീഹരി പറഞ്ഞു. "മതി മതി.. നമുക്ക് പോകണ്ടേ." തെല്ലൊരു ജാള്യതയോടെ അവൾ അവനിൽ നിന്നും അകന്നു മാറി. ശ്രീഹരി ഒരു ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു. രണ്ടു ദിവസമായി അവളിൽ നിന്നും നഷ്ട്ടപെട്ടിരുന്ന ഉദ്‌മേഷം തിരികെ ലഭിച്ചപോലെയായിരുന്നു പിന്നീടുള്ള അവളുടെ പെരുമാറ്റം. വാ തോരാതെ സംസാരിച്ച് തുടങ്ങി മുഖത്താകെ ഒരു തെളിച്ചവും സന്തോഷവും. പത്തനംതിട്ട ആയി അവൾക്ക് അറിയാവുന്ന സ്ഥലങ്ങൾ കണ്ടു തുടങ്ങിയപ്പോൾ അവൾ വീണ്ടും മൗനയായി. ഒരു ജംഗ്ഷൻ എത്തിയപ്പോൾ അവൾ കാർ നിർത്തുവാൻ ശ്രീഹരിയോട് ആവിശ്യപെട്ടു. അവൻ റോഡിൻറെ അരികിലേക്ക് കാർ ഇതുക്കി നിർത്തി. കൈ നീട്ടികൊണ്ടു അവൾ പറഞ്ഞു. "പേഴ്‌സ് താ.." അവൻ എന്തിനെന്നുപോലും ചോദിക്കാതെ പേഴ്‌സ് അവൾക്ക് നൽകി. കാറിൽ നിന്നും ഇറങ്ങിയ ജീന ഒരു കടയിലേക്ക് നടന്നു. ആ സമയം ശ്രീഹരി റാമിനെ വിളിച്ച് അവർ വീട് എത്താറായ വിവരം അറിയിച്ചു. ശ്രീഹരിയും ജീനയും അവിടെ എത്തുമ്പോൾ അവിടെ ഉണ്ടാകുമെന്ന് റാം അവനു ഉറപ്പ് നൽകി. കുറച്ച് സമയങ്ങൾക്ക് ശേഷം ചെറിയൊരു കവറിൽ നിറയെ ചോക്ലേറ്റുമായി ജീന കാറിൽ വന്നു കയറി. ജീന തിരികെ നൽകിയ പേഴ്‌സ് പോക്കെറ്റിൽ വയ്ക്കുന്നതിനിടയിൽ അവൻ ചോദിച്ചു. "ഇതാർക്കാണ് ഇത്രയും ചോക്ലേറ്റ്?" "ചേച്ചിടെ മോൾക്കാണ്." തന്നെ വളരെയധികം ദ്രോഹിച്ച ഒരാളുടെ മകൾക്ക് ചോക്ലേറ്റും വാങ്ങി പോകുന്ന ജീനയെ കണ്ട് അവനു അദ്‌ഭുതം തോന്നാതിരുന്നില്ല. പിന്നെ അവൻ ചിന്തിച്ചു. അല്ലെങ്കിൽ തന്നെ ഒന്നും അറിയാത്ത ആ കൊച്ചു എന്ത് തെറ്റാണ് ചെയ്തത്. അവർ ജീനയുടെ വീടിന് മുന്നിൽ

💬 Comments

View all comments