Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
എത്തുമ്പോൾ വാക്ക് പാലിച്ച് കൊണ്ട് റാം അവിടെ ഉണ്ടായിരുന്നു. കൂടെ ഗുണ്ടകൾ എന്ന് രൂപ ഭാവത്തിൽ തോന്നിക്കുന്ന കുറച്ച് പേരും. അവരുടെ ഇടയിൽ നിസഹായനായി റോയിയും നിൽക്കുന്നു. ശ്രീഹരിയും ജീനയും കാറിൽ നിന്നും ഇറങ്ങിയപ്പോൾ റാം അവരുടെ അടുത്തേക്ക് വന്നു ഒരു ചെറു ചിരിയോടെ പറഞ്ഞു. "ഞാൻ റോയിയോട് സംസാരിച്ചു. നിങ്ങൾ ഇവിടെ വന്നതിൽ അവന് ഒരു ബുദ്ധിമുട്ടും ഇല്ല." ശ്രീഹരിയും ജീനയും റോയിയുടെ മുഖത്തേക്ക് നോക്കി. അവൻ രൂക്ഷ ഭാവത്തിൽ ഇരുവരെയും നോക്കുന്നുണ്ട്. പക്ഷെ പ്രതികരിക്കാൻ പറ്റാത്ത ഒരു സാഹചര്യവും. ജീനയുടെ മുഖത്ത് പുച്ഛവും വെറുപ്പും നിറഞ്ഞിരുന്ന ഒരു ഭാവമായിരുന്നു. ശ്രീഹരിയുടെ ശബ്‌ദം അവളുടെ കാതിൽ പതിച്ചു. "പോയി എന്താണ് വേണുന്നതെന്ന് വച്ചാൽ എടുത്തിട്ട് വാ." "ഇച്ചായനും കൂടി വാ.." "ഞാൻ വന്നേക്കാം. നീ പൊയ്ക്കോ." കൈയിൽ ചോക്ലേറ്റ് കവറുമായി ജീന വീട്ടിലേക്ക് നടന്നു. വീടിന്റെ മുറ്റത്ത് തന്നെ എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാതെ ഭയം നിറഞ്ഞ മുഖത്തോടെ അവളുടെ ചേച്ചിയും നിൽപ്പുണ്ടായിരുന്നു. കൂടെ ഒരു അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പെങ്കൊച്ചും. ജീന അവിടെ നിന്നും നടന്നു നീങ്ങിയപ്പോൾ റാം ശ്രീഹരിയോട് ചോദിച്ചു. "എന്താ നിന്റെ ഉദ്ദേശം?" ശ്രീഹരി ചോദിച്ചത് മനസിലായില്ല എന്നുള്ള രീതിയിൽ റാമിനെ നോക്കി. "ഇവളെ ഇവിടെ നിന്നും നീ കൂട്ടികൊണ്ട് പോയി.. കൂടെ താമസിപ്പിച്ചു.. ഓഫീസിൽ ജോലി കൊടുത്തു.. ഇപ്പോൾ നിന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നു.. ഇതിന്റെയൊക്കെ അർദ്ധം ആണ് ഞാൻ ചോദിച്ചത്." അവൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു. "ഒരു ലക്ഷ്യവും ഇല്ലാതെ കുറെ പണത്തിനായി മാത്രം ജീവിക്കുവായിരുന്നു
💬 Comments
View all comments