0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.5K

ഞാൻ. ഒന്ന് സന്തോഷിക്കാനോ മനസറിഞ്ഞ് ചിരിക്കാനോ എനിക്കന്ന് കഴിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോൾ ജീനയുടെ സാമിപ്യം അതിൽ നിന്നെല്ലാം ഒരു മാറ്റം എന്നിൽ ഉണ്ടാക്കിയിരിക്കുന്നു. ഞാൻ ഇപ്പോൾ എന്റെ ജീവിതം ആസ്വദിക്കുന്നുണ്ട്." റാം കുറച്ച് നേരം അവനെ നോക്കി നിന്ന ശേഷം പറഞ്ഞു. "അവളുടെ സാമിപ്യം നിനക്ക് സന്തോഷം നൽകുന്നുണ്ടെങ്കിലും ഒരിക്കലും നീ അവളെ വിട്ടു കളയരുത്.. ഒരു നിമിഷം നിശബ്‌ദനായ ശേഷം റാം തുടർന്ന്. "അവൾക്ക് സംഭവിച്ചതെല്ലാം മറന്ന് നിനക്കവളെ അങ്ങ് കല്യാണം കഴിച്ചൂടെ." ഒരു പുഞ്ചിരിയോടെ ആണ് ശ്രീഹരി അതിനു മറുപടി നൽകിയത്. "അവളുടെ ഒരു മുൻകാല ചരിത്രവും എനിക്കൊരു വിഷയമേ അല്ല. പക്ഷെ ഞാൻ കല്യാണം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാലും അവൾ അതിന് സമ്മതിക്കുകയില്ല." റാം എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുൻപ് തന്നെ ശ്രീഹരി ജീനയുടെ അടുത്തേക്ക് നടന്നു. ജീന നടന്നു വരുന്നത് കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു അവളുടെ ചേച്ചി. അവൾ ധരിച്ചിരിക്കുന്ന വില കൂടിയ ഡ്രെസ്സും അവളുടെ വർധിച്ച സൗന്ദര്യവും എല്ലാം ചേച്ചിയെ അദ്‌ഭുതപെടുത്തി. ജീന ചേച്ചിയെ ശ്രദ്ധിക്കാതെ ഇല്ല. അവളെ നോക്കി ചിരിക്കുന്ന കൊച്ചിന്റെ മുഖത്ത് തന്നെയായിരുന്നു അവളുടെ ശ്രദ്ധ. ജീന ഒരു പുഞ്ചിരിയോടെ ആ കൊച്ചിന്റെ മുന്നിൽ മുട്ടുകുത്തി നിന്ന്, എന്നിട്ടു കവിളുകളിൽ ഉമ്മ വച്ചു. അപ്പോഴേക്കും ശ്രീഹരിയും മുറ്റത്ത് എത്തിയിരുന്നു. ചോക്ലേറ്റ് കൊച്ചിന്റെ കൈയിൽ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു. "ഇത് മൊത്തം മോൾക്കുള്ളതാണ് കേട്ടോ." ചോക്ലേറ്റ് വാങ്ങിക്കൊണ്ടു കൊച്ചു തലയാട്ടി ചിരിച്ചു. തറയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ജീന ആരോടെന്നില്ലാതെ ചേച്ചി കേൾക്കാനായി പറഞ്ഞു. "ഞാൻ എന്റെ അപ്പന്റെയും അമ്മയുടെയും

💬 Comments

View all comments