0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.6K

മടിയിൽ നിന്നും ചാടി എഴുന്നേറ്റു. അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ അംബികാമ്മ പറഞ്ഞു. "നീ ഒന്ന് ആലോചിക്ക്.. നിന്റെ മനസിന് അത് നല്ലതാണെന്ന് തോന്നുന്നെങ്കിൽ ജീനയോടും ചോദിക്ക്.. അവൾ സമ്മതിച്ചാൽ എനിക്ക് അവളെക്കാൾ നല്ലൊരു മരുമോളെ വേറെ കിട്ടുകയില്ല." ശ്രീഹരിയുടെ മനസ്സിൽ അവളോടുള്ള താൽപര്യത്തിൽ വ്യക്തമായ ഒരു ഉത്തരം ഇല്ലായിരുന്നു. എങ്കിലും അവൻ അമ്മയോട് ചോദിച്ചു. "നമ്മുടെ ബന്ധുക്കൾ ഇതറിഞ്ഞാൽ?" "ആരും ഒന്നും പറയില്ല.. നിന്റെ പെങ്ങൾക്ക് ആണെങ്കിൽ ഈ കാര്യത്തിൽ 100 വട്ടം സമ്മതമാണ്., അധവാ ആരെങ്കിലും എന്തെങ്കിലും ചോദിക്കുവാണെങ്കിൽ അവർക്കുള്ള മറുപടി ഞാൻ കൊടുത്തോളം." 'അമ്മ ഇത്രയും പറഞ്ഞു റൂമിൽ നിന്നും പുറത്തേക്ക് നടന്നു. ബെഡിലേക്ക് കിടന്നിട്ടും ശ്രീഹരിക്ക് ഉറക്കം വന്നില്ല. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അവന്റെ മനസ്സിൽ കൂടി ഓടിക്കൊണ്ടിരുന്നു. ജീന തന്റെ ആരാണ്?.. എന്തായാലും സഹോദരി അല്ല.. കുറച്ചു നാൾ മുൻപുവരെ സുഹൃത് ആണെന്ന് ഉറപ്പിച്ചു പറയുവാൻ തനിക്ക് കഴിയുമായിരുന്നു.. പക്ഷെ അവൾ തനിക്ക് ഒരു സുഹൃത് മാത്രമല്ല അതിനേക്കാളുപരി എന്തോ ആണെന്ന് മനസ് പറയാൻ തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയിരിക്കുന്നു. ആദ്യം അനുപമ പറഞ്ഞു ജീനയെക്കാൾ നല്ലൊരു പെണ്ണിനെ എനിക്ക് കിട്ടില്ലെന്ന്.. പിന്നെ ക്ലാര പറഞ്ഞു ജീനയെപ്പോലെ എന്നെ മനസിലാക്കുന്ന ഒരു പെണ്ണിനെ എനിക്ക് കിട്ടില്ലെന്ന്, ഇപ്പോൾ 'അമ്മ പറയുന്നു ജീനയെക്കാൾ നല്ലൊരു മരുമകളെ അമ്മക്ക് കിട്ടില്ലെന്ന്. ശ്രീഹരി ബെഡിൽ നിന്നും എഴുന്നേറ്റ് ജീനയുടെ മുറിയിലേക്ക് നടന്നു. അവൻ പ്രതീക്ഷിച്ചിരുന്നപോലെ തന്നെ ഡോർ പൂട്ടില്ലായിരുന്നു. മുറിക്ക് ഉള്ളിലേക്ക് കടന്ന അവൻ ലൈറ്റ് ഇട്ട ശേഷം അവൾക്കരികിലായി ബെഡിൽ ഇരുന്നു. ചോദ്യങ്ങളോ

💬 Comments

View all comments