0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.6K

അതിനു ലഭിക്കാത്ത ഉത്തരങ്ങളോ അലട്ടാത്ത മനസുമായി അവൾ ഗാഢ നിദ്രയിൽ ആയിരുന്നു. ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായിരുന്നു അവളുടെ മുഖം. ആ മുഖം കണ്ടപ്പോൾ തന്നെ മനസിന് ഒരു കുളിർമ. അവൻ പതുക്കെ അവളുടെ തലയിൽ തലോടി. പെട്ടെന്ന് അവൾ ഒന്ന് കണ്ണ് തുറന്നു. "എന്താ ഇച്ചായാ?" കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത ശേഷം അവൻ പറഞ്ഞു. "ഒന്നുമില്ല.. ഉറങ്ങിക്കോ.." അവൾ ചെറുതായി ഒന്ന് ചിരിച്ച ശേഷം കണ്ണുകളും അടച്ചു. ജീനയുടെ റൂമിൽ നിന്നും ഇറങ്ങി തന്റെ റൂമിലേക്ക് നടക്കുമ്പോൾ അവന്റെ മനസ് സ്വയം മന്ത്രിച്ചു. "ഇല്ല.. അവളെ നഷ്ട്ടപെടുത്തുവാൻ എനിക്കാകില്ല. ജീവിതകാലം മൊത്തം അവൾ തനിക്കൊപ്പം വേണം." . . എസ്റ്റേറ്റിലെ ബംഗ്ലാവിനു മുന്നിൽ കാർ നിർത്തുമ്പോൾ ജീന നല്ല ഉറക്കത്തിൽ ആയിരുന്നു. അവളെ തട്ടി വിളിച്ച് കൊണ്ട്‌ ശ്രീഹരി പറഞ്ഞു. "എഴുന്നേൽക്ക്.. നമ്മൾ എത്തി." കൈകൾ മുകളിലേക്ക് ഉയർത്തി ഒന്ന് ഞെളിഞ്ഞുകൊണ്ടു ജീന നടു നിവർത്തി. "എത്ര ഉറങ്ങിയിട്ടും അങ്ങോട്ട് മുഴുക്കുന്നില്ല." "കാറിൽ നിന്ന്‌ ഇറങ്ങിക്കെ.. ഇനി രാത്രി ഉറങ്ങാം." ഒരു ചിരിയോടു ജീന കാറിൽ നിന്നും ഇറങ്ങി. ഉച്ച കഴിഞ്ഞുള്ള സമയം ആയതിനാൽ തണുപ്പ് തുടങ്ങുന്നതേ ഉള്ളായിരുന്നു. കാറ് വന്ന് നിന്ന ശബ്‌ദം കേട്ട്‌ ഒരു 40 വയസ് തോന്നിക്കുന്ന ഒരാൾ ഓടി വന്നു. ജീന അപ്പോഴും ആ ബംഗ്ലാവും പരിസരവും വീക്ഷിക്കുകയായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് മനസിലായി കുറച്ചധികം പഴക്കം ഉണ്ടെന്ന് ആ ബംഗ്ലാവിന്. പക്ഷെ നല്ല രീതിയിൽ തന്നെ പണികൾ ചെയ്തു നില നിർത്തിയിട്ടുണ്ട്. മുറ്റത്തു

💬 Comments

View all comments