Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
ഉള്ളു.. ബാലൻസ് പോയതല്ലേ പെട്ടെന്ന്." ഒന്ന് മൂളി കൊണ്ട് അവൻ തറയിൽ നിന്നും എഴുന്നേറ്റു. അവൾ വീണ്ടും മുന്നോട്ട് നടന്ന് തുടങ്ങിയപ്പോൾ അവൻ പറഞ്ഞു. "ഇപ്പോൾ മൂക്കും കുത്തി വീണിരുന്നെങ്കിൽ നിന്നെയും തൂക്കി എടുത്തു ഞാൻ നടക്കേണ്ടി വന്നേനെ." അവനെ ചൊടുപ്പിക്കാനായി ജീന പറഞ്ഞു. "പിന്നെ.. ഇപ്പോൾ എന്നെ തൂക്കി എടുത്തു നടക്കാനുള്ള ആരോഗ്യമൊന്നും ഇച്ചായനില്ല." ശ്രീഹരി ചുറ്റും ഒന്ന് നോക്കി. തേയിലത്തോട്ടത്തിനു മധ്യത്തായിട്ടുള്ള നടപ്പാത ആയതിനാൽ ആരെയും അവിടെ ഒന്നും കാണുന്നില്ല. മുന്നിൽ നടന്ന ജീനയുടെ കൈയിൽ അവൻ എത്തി പിടിച്ചു. ജീന പെട്ടെന്ന് നടത്ത നിർത്തി അവനെ തിരിഞ്ഞു നോക്കി. ആ ഒരു നിമിഷം കൊണ്ട് അവൻ ജീനയെ കൈകളിലേക്ക് കോരി എടുത്തു. അവൾ അവന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ ഞെട്ടി പോയി. "എന്താ ഇച്ചായാ ഇത്?" "എനിക്ക് ആരോഗ്യം ഉണ്ടോ ഇല്ലയോ എന്ന് ഞാൻ കാണിച്ച് തരാം." അത് കേട്ട അവൾ തന്നെ താഴെ ഇറക്കാൻ അവനോടു ആവിശ്യപെട്ടില്ല. പകരം ഒരു ചിരിയോടെ അവന്റെ കഴുത്തിൽ കൈ കൊണ്ട് ചുറ്റി പിടിച്ചു. അവന്റെ ഒരു കൈ അവളുടെ തുടകൾക്ക് പിന്നിലും മറു കൈ നടുവിന് കുറുകെയും ആയിരുന്നു. ശ്രീഹരി സാവധാനം മുന്നോട്ട് നടന്നു തുടങ്ങി. ചിരിച്ച്കൊണ്ട് അവൾ പറഞ്ഞു. "ഇപ്പോൾ ഇച്ചായൻ വീണാൽ നമ്മൾ രണ്ടുപേർക്കും ഒരേപോലെ പരുക്ക് പറ്റും. അതുകൊണ്ട് സൂക്ഷിച്ച് നടന്നോ." അവൻ ഒരു പുഞ്ചിരിയോടെ മുന്നോട്ട് നടന്നു. "ഇന്നലെ രാത്രി ഇച്ചായൻ എന്റെ റൂമിൽ വന്നിരുന്നോ?" "ആ.. വന്നിരുന്നു.." "ആണോ.. ഞാൻ വിചാരിച്ചിരുന്നത് അത് സ്വപ്നം ആണെന്നായിരുന്നു." അവൻ അവളുടെ
💬 Comments
View all comments