Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. "എന്തിനാ വന്നേ?" "ചുമ്മാ.. നിന്നെയൊന്നു കാണാൻ തോന്നി." വലതു കൈ അവന്റെ കഴുത്തിൽ നിന്നും എടുത്ത് ശ്രീഹരിയുടെ മൂക്കിൽ പിടിച്ച് കൊണ്ട് ചോദിച്ചു. "വട്ടാണല്ലേ?" തന്റെ കൈക്കുള്ളിൽ കിടക്കുന്ന ജീനയെ അവനൊന്നു നോക്കി. ചുറ്റും തേയില തോട്ടം മാത്രം. "ഞാൻ ഒരു കാര്യം ചോദിക്കട്ടെ?" അവൾ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. "നമുക്ക് കല്യാണം കഴിച്ചാലോ?" ഒരു ചിരിയോടെ അവൾ ചോദിച്ചു. "വേറെ തമാശ ഒന്നും പറയാൻ കിട്ടിയില്ലേ?" അവൻ ഉറച്ച സ്വരത്തിൽ പറഞ്ഞു. "ഞാൻ തമാശ പറഞ്ഞതല്ല. സീരിയസ് ആയി ചോദിച്ചതാണ്." ഈ പ്രാവിശ്യം അവന്റെ സ്വരത്തിൽ നിന്നും അവൻ കാര്യമായി പറഞ്ഞതാണെന്ന് അവൾക്ക് മനസിലായി. അവളുടെ മുഖം പെട്ടെന്ന് മങ്ങി മ്ലാനമായി. അപ്പോഴേക്കും അവർ ഒരു അരുവിക്ക് സമീപം എത്തിയിരുന്നു. ശ്രീഹരി ജീനയെ തന്റെ കൈയിൽ നിന്നും താഴെ ഇറക്കി. അവൾ അപ്പോൾ ഒന്നും മിണ്ടാതെ ഒരു മരവിച്ച അവസ്ഥയിൽ നിൽക്കുകയായിരുന്നു. ശ്രീഹരി അരുവിയിൽ നിന്നും കൈയിൽ വെള്ളം എടുത്തു മുഖം കഴുകികൊണ്ട് പറഞ്ഞു. "എന്റെ വീട്ടുകാർ എന്ത് കരുതും എന്നോർത്ത് നീ വിഷമിക്കണ്ട. എന്റെ 'അമ്മ തന്നെയാണ് നിന്നോടിത് ചോദിയ്ക്കാൻ പറഞ്ഞത്." അത് മറ്റൊരു ഞെട്ടൽ ആണ് അവൾക്ക് സമ്മാനിച്ചത്. പക്ഷെ അവൾ കൂടുതൽ ഒന്നും ആലോചിക്കാതെ തന്നെ പറഞ്ഞു. "അത് നടക്കില്ല ഇച്ചായാ." അവളിൽ നിന്നും ഈ ഒരു മറുപടി തന്നെയാണ് അവനും പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ അവൻ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞു. "ഇത്ര പെട്ടെന്ന് ഒരു തീരുമാനം നീ പറയണ്ട. പതുക്കെ
💬 Comments
View all comments