Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
അവൻ അവളുടെ മുന്നിൽ യാചിക്കുകയായിരുന്നു. ഒരിക്കൽ പോലും അവൻ അവളുടെ മുന്നിൽ ഇങ്ങനെ കേണു അപേക്ഷിച്ചിട്ടില്ല. അവളുടെ മുന്നിൽ എന്നല്ല ആരുടെ മുന്നിലും. അവന്റെ ആ ഭാവം അവൾക്ക് സഹിക്കാനായില്ല. ജീന അവന്റെ കൈയിൽ മുറുകെ പിടിച്ചു. അത് മതിയായിരുന്നു തന്റെ ആവിശ്യം അവൾ അംഗീകരിച്ചു എന്ന് അവന് മനസിലാക്കാൻ. ശ്രീഹരി പെട്ടെന്നു തന്നെ അവളെ റൂമിനുള്ളിലേക്ക് കൂട്ടികൊണ്ട് പോയി ബെഡിൽ ഇരുത്തി. എന്നിട്ടു ഓടിപോയി കാറിൽ നിന്നും ഫസ്റ്റ് എയിഡ് കിട്ടും എടുത്തു തിരികെ വന്നു. ബെഡിൽ അവൾക്കരികിലായി ഇരുന്ന ശേഷം അവൻ പഞ്ഞി എടുത്തു നെറ്റിയിൽ കൂടി ഒഴുകിയ ചോര തുടച്ച് വൃത്തിയാക്കി തുടങ്ങി. "ജീന.. ഞാൻ കൂടെ ഇല്ലാതെ നിനക്ക് മനസമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുണ്ടോ?" അവൾ സത്യസന്ധമായി തന്നെ പറഞ്ഞു. "ഇല്ല.." "എനിക്കും അതുപോലെ തന്നെയാണ്. നീ എന്റെ ഒപ്പം ഇല്ലാതെ ഒരു നിമിഷം പോലും സന്തോഷത്തോടെ ഇരിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല." അപ്പോഴേക്കും അവൻ ചോരയെല്ലാം തുടച്ച് വൃത്തിയാക്കിയിരുന്നു. ചെറിയൊരു മുറിവ് തന്നെയായിരുന്നു അത്. അവൾ പഞ്ഞി ഡെറ്റോളിൽ മുക്കി മുറിവിൽ തേച്ചു. അവൾ നീറ്റൽ കൊണ്ട് കണ്ണ് ഇറുകെ അടച്ച് അവന്റെ കൈയിൽ മുറുകെ പിടിച്ചു. "നിനക്ക് ഒഴിച്ച് ബാക്കി എല്ലാപേർക്കും അറിയാം നിന്നെക്കാളും നല്ല വേറൊരു പെണ്ണിനെ എനിക്ക് ഭാര്യയായി കിട്ടില്ലെന്ന്. പക്ഷെ നീ എന്താ അത് മനസ്സിലാക്കാത്തത്." "ഞാൻ ഒരുപാട് ആലോചിച്ചു ഇച്ചായാ അതിനെ കുറിച്ച്. എനിക്കറിയാം എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഇന്ന് ഇച്ചായൻ മാത്രമേ എനിക്ക് സ്വന്തമായി ഉള്ളെന്നു. പക്ഷെ ഇച്ചായന്റെ
💬 Comments
View all comments