Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
ഭാര്യ ആകുന്നതിൽ നിന്നും എന്റെ മനസ് എന്തുകൊണ്ടോ എന്നെ വിലക്കുന്നു, ഞാൻ അതിനു യോഗ്യ അല്ലെന്ന് പറയുന്നു." അവളുടെ നെറ്റിയിലേക്ക് ബാൻഡേജ് ഒട്ടിച്ച് കൊണ്ട് അവൻ പറഞ്ഞു. "നിനക്കവിടെ തെറ്റി ജീന.. നിന്നെ സ്നേഹിക്കാൻ ഇന്ന് ഞാൻ മാത്രമല്ല ഉള്ളത്.. നീ എന്റെ ഭാര്യ ആകുമെന്നും വിശ്വസിച്ചു നിന്നെ സ്നേഹിക്കുന്ന ഒരു 'അമ്മ എന്റെ വീട്ടിലുണ്ട്. നീ നാത്തൂൻ ആകുമെന്ന് വിശ്വസിക്കുന്ന വിദ്യ നിന്നെ സ്നേഹിക്കുന്നുണ്ട്.. അവർക്ക് ആർക്കും നിന്റെ മതമോ, നിന്റെ കുടുംബമോ, നിന്റെ പൂർവകാല ചരിത്രമോ അറിയേണ്ട കാര്യമില്ല. നിന്നെ മാത്രം മതി അവൾക്ക്." നിറ കണ്ണുകളോടെ അവൾ പറഞ്ഞു. "ഇച്ചായൻ അവസാനം പറഞ്ഞില്ലേ എന്റെ പൂർവകാല ചരിത്രം.. അതാണ് എന്നെ ഇതിൽ നിന്നും വിലക്കുന്നത്.. ഞാൻ ഒരു ഭാര്യ ആകാൻ യോഗ്യ അല്ല ഇച്ചായ" അവളുടെ ഇരു കവിളുകളിലുമായി കരം അമർത്തികൊണ്ടു അവൻ പറഞ്ഞു. "എനിക്കറിയാമായിരുന്നു.. അതാണ് നിന്നെ മനസിലുള്ളതെന്ന്.. നിന്റെ സമ്മതമില്ലാതെ നടന്നൊരു കാര്യം.. അതെനിക്ക് ഒരു പ്രശ്നമേ അല്ല.. അങ്ങനെ നോക്കുകയാണെങ്കിൽ ഞാനും ചെയ്തിട്ടില്ല തെറ്റുകൾ.." "പക്ഷെ, ഇച്ചായാ.." അവൻ ചൂണ്ടു വിരൽ അവളുടെ വായോടു ചേർത്ത് വച്ചു സംസാരിക്കുന്നതിൽ നിന്നും വിലക്കി. അതിനു ശേഷം പൊട്ടിപ്പോയ ബട്ടണുകളാൽ അകന്നു പോയ ഷർട്ട് നേരെ പിടിച്ച് ഇട്ടുകൊണ്ട് പറഞ്ഞു. "ആരൊക്കെയോ നശിപ്പിച്ചു എന്ന് നീ കരുതുന്ന ഈ ശരീരം ആണ് നമ്മുടെ കല്യാണത്തിന് വിലങ്ങു തടിയായി നിന്റെ മനസ്സിൽ നിൽക്കുന്നതെങ്കിൽ ഈ ശരീരം എനിക്ക് വേണ്ട.. എന്നെ സ്നേഹിക്കുന്ന നിന്റെ മനസ് മാത്രം മതി എനിക്ക്. എനിക്കറിയാം ഉള്ളിന്റെ ഉള്ളിൽ
💬 Comments
View all comments