Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
നീ ഈ വിവാഹം ആഗ്രഹിക്കുണ്ട്. കല്യാണത്തിന് ശേഷം എന്ന് ഈ ശരീരം എനിക്ക് നൽകാമെന്ന് നിനക്ക് തോന്നുന്നുവോ അതുവരെ ഞാൻ കാത്തിരുന്നുകൊള്ളാം.. അതുവരെ ആരും കവർന്നെടുത്തിട്ടില്ലാത്ത ഈ മനസുമാത്രം മതി എനിക്ക്." "ഇച്ചായാ.." അവൾ ഒരു പൊട്ടിക്കരച്ചിലോടു കൂടി അവനെ കെട്ടിപ്പിടിച്ചു.
സൂര്യൻ ഉദിച്ചു തുടങ്ങുന്നതേ ഉള്ളു.. ഒരു പുതപ്പ് കൊണ്ട് ശരീരം മൂടി മുറ്റത്തു നിന്നുകൊണ്ട് ശ്രീഹരി താഴ്വരയിലേക്ക് പരന്നു കിടക്കുന്ന തേയില തോട്ടത്തിലേക്ക് നോക്കി. അങ്ങകലെ മലമുകളിലെ മൂടൽ മഞ്ഞിന്റെ ഇടയിൽ കൂടി സൂര്യന്റെ വെള്ളിവെളിച്ചം വീണു തുടങ്ങിയിരിക്കുന്നു. "ഇച്ചായാ.." കൈയിൽ കട്ടൻ നിറച്ച ഗ്ലാസ്സുമായി ജീന തൊട്ട് പിറകിൽ. അവന്റെ കൈയിലേക്ക് ചായ ഗ്ലാസ് കൊടുത്ത ശേഷം അവൾ അവന്റെ പുതപ്പിനുള്ളിലേക്ക് നൂഴ്ന്നു കയറി. അപ്പോഴേക്കും ഒരു പുതിയ പ്രഭാതത്തിന്റെ കിരണങ്ങൾ അവർക്കുമേൽ പതിഞ്ഞു തുടങ്ങിയിരുന്നു. അവസാനിച്ചു.
( എന്റെ എല്ലാ കഥകളും സെക്സ് പരമാവധി ഒഴുവാക്കി സൗഹൃദവും അതിന്റെ നല്ല നിമിഷങ്ങളും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഉള്ളതാണ്. ഓരോ കഥ എഴുതി തുടങ്ങുമ്പോഴും സൗഹൃദം ഒന്ന് മാറ്റി പിടിച്ചുള്ള തീം എഴുതണമെന്ന് വിചാരിക്കും. പക്ഷെ ഓരോ തവണ എഴുതാൻ ഇരിക്കുമ്പോഴും എന്നെ ഒരുപാട് സ്നേഹിക്കുന്ന, സന്തോഷിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, ചിലപ്പോഴൊക്കെ വിഷമിപ്പിച്ച് കരയിക്കുന്ന എന്റെ കൂട്ടുകാരിയുടെ മുഖം മനസിലേക്ക് ഓടിയെത്തും. പിന്നെ ഞാൻ ഒരു സൗഹൃദത്തിന്റെ മായ ലോകത്ത് ആയിരിക്കും.. ആ സമയം എന്റെ കൈ ചലിക്കുന്നത് സൗഹൃദത്തിന്റെ സുന്ദര നിമിഷങ്ങൾ എഴുതാൻ ആയിരിക്കും. എന്റെ ആവർത്തിച്ച് വരുന്ന സൗഹൃദ കഥകൾ നിങ്ങളിൽ ചിലരെയെങ്കിലും ബോറടിപ്പിക്കുന്നുണ്ടാകും. അത് കൊണ്ട് ഞാൻ അടുത്ത പ്രാവിശ്യം ഒന്ന്
💬 Comments
View all comments