Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
അവളുടെ വെളുത്ത മുഖം നിലാവിന്റെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. അവൻ അവിടത്തെ ലൈറ്റ് ഓൺ ചെയ്തു. ജീന പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി. അവനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു ആശ്വാസം നിറഞ്ഞു. "എന്താ പേടിച്ചു പോയോ?" അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു. "ചെറുതായിട്ട്." ശ്രീഹരി അവളുടെ അരികിലായി പോയിരുന്നു. "എന്താ ഇവിടിങ്ങനെ ഒറ്റക്ക് വന്നിരിക്കുന്നെ?" "ജീവിതത്തിൽ നിനച്ചിരിക്കാതെ കിട്ടിയ സൗഭാഗ്യത്തിന്റെ സുഖത്തെ കുറച്ച് ആലോചിച്ച് സന്തോഷിക്കുവായിരുന്നു ഞാൻ." "ചെറുതായി സാഹിത്യമൊക്കെ ഒഴുകുന്നുണ്ടല്ലോ." ഒരു ചിരി മാത്രമായിരുന്നു അതിനുള്ള അവളുടെ മറുപടി. ശ്രീഹരി അവളുടെ മുഖത്തേക്ക് തന്നെ നോക്കി. മുഖത്താകെ സന്തോഷം മാത്രം, അനാവശ്യ ചിന്തകളുടെയോ ദുഖത്തിന്റെയോ നേരിയ ഒരു അംശം പോലും ആ മുഖത്തില്ല. അതിന്റെ ഒരു പ്രകാശം ആ മുഖത്തു കാണാനും ഉണ്ട്. സൗന്ദര്യം ഇരട്ടിച്ചത് പോലെ. നെറ്റിയിലെ ബാൻഡേജ് ഇളക്കി മാറ്റിയിട്ടുണ്ട്. ആ ഭാഗത്ത് മുറിവിന്റെ ഒരു ചുവന്ന പാട് അവശേഷിക്കുന്നു. അതിലൂടെ വിരലോടിച്ച് കൊണ്ട് അവൻ ചോദിച്ചു. "വേദനിക്കുന്നുണ്ടോ?" അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു. "ചെവിക്കന്നതിന് ഒരു അടിയും തന്ന് മറിച്ചിട്ട് നെറ്റിയും മുറിച്ചിട്ട് ഇപ്പോൾ ചോദിക്കുന്നത് കേട്ടില്ലേ.. വേദനിക്കുന്നുണ്ടോന്ന്.. ദുഷ്ടൻ.." അവളുടെ ഇരു തോളിലും ആയി അവൻ കൈകൾ വച്ചു. "നീ തന്നല്ലേ മുൻപൊരിക്കൽ എന്നോട് പറഞ്ഞിരുന്നേ.. വിവരമില്ലാത്ത നീ എന്തെങ്കിലും പറയുകയാണെങ്കിൽ ഒരു അടിയും തന്ന് കാര്യം പറഞ്ഞു മനസ്സിലാക്കണമെന്ന്." "അയ്യടാ.. ഞാൻ എന്ത് പറഞ്ഞാലും അതൊക്കെ അങ്ങ് അനുസരിക്കുന്ന ഒരാള്." "നീ എന്ത് പറഞ്ഞിട്ടാടി ഞാൻ അനുസരിക്കാതെ ഇരിന്നിട്ടുള്ളത്." ജീന അവന്റെ മുഖത്തേക്ക് തന്നെ
💬 Comments
View all comments