Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
നോക്കി.. അവൻ തിരിച്ചും. അവളുടെ മുഖത്ത് വല്ലാത്തൊരു വശ്യത അവനു അനുഭവപെട്ടു.. ശ്രീഹരി സാവധാനം അവളിലേക്ക് മുഖം അടുപ്പിച്ചു. അവനിൽ നിന്നും ഏതോ ആഗ്രഹിച്ചിട്ടെന്നവണ്ണം അവൾ കണ്ണുകൾ അടച്ചു. അത് കണ്ട ശ്രീഹരി ഒരു പുഞ്ചിരിയോടെ അവളുടെ നെറ്റിയിലെ മുറിവിൽ ചുണ്ടുകൾ അമർത്തി. അതായിരുന്നില്ല പ്രധീക്ഷിച്ചത് എന്നവണ്ണം ജീന പെട്ടെന്ന് കണ്ണുകൾ തുറന്നു. നിന്നെ പറ്റിച്ചു എന്നുള്ള രീതിയിൽ അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഒളിഞ്ഞിരുപ്പുണ്ടായിരുന്നു. അത് കണ്ട ജീനയുടെ മുഖത്തു പെട്ടെന്ന് നാണം നിറഞ്ഞു. "വേറെ എന്തെങ്കിലും ആയിരുന്നോ എന്റെ കൊച്ച് പ്രതീക്ഷിച്ചത്?" മുഖം തിരിച്ച് കൊണ്ട് അവൾ ചോദിച്ചു. "എന്ത് പ്രതീക്ഷിക്കാൻ." "എങ്കിലേ ഞാൻ ഒന്ന് പ്രധീക്ഷിക്കുണ്ട്.. അതെനിക്ക് കിട്ടണം." "എന്ത്?" തന്റെ ചുണ്ടിൽ തൊട്ടുകൊണ്ട് അവൻ പറഞ്ഞു. "ഇവിടെ എനിക്കൊരു ഉമ്മ വേണം." അവനെ പിടിച്ച് തള്ളിക്കൊണ്ട് അവൾ പറഞ്ഞു. "അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി." "എന്ത് പള്ളി ആണെന്ന് പറ.. നിന്റെയിൽ നിന്ന് ഒരു ലിപ്‌കിസ് കിട്ടാൻ ഞാൻ ഏതു പള്ളിയിൽ വേണമെങ്കിലും പോയി പറയാം." അവൾ അവിടെ നിന്നും എഴുന്നേറ്റുകൊണ്ടു പറഞ്ഞു. "നാണമില്ലാത്ത മനുഷ്യൻ." ജീന അവിടെ നിന്നും നടന്നപ്പോൾ അവൾ കേൾക്കത്തക്ക മാത്രം ശബ്ദത്തിൽ അവൻ പറഞ്ഞു. "ഒരു ഉമ്മ ചോദിച്ചപ്പോൾ തരാത്ത നീ ഒരു ദുഷ്ടയാണ് കേട്ടോ." അത് കേട്ടപ്പോൾ ജീന നടത്തം നിർത്തി. സാവധാനം തിരിഞ്ഞു അവന്റെ അരികിലേക്ക് നടന്നു. അപ്പോൾ അവളുടെ മുഖത്ത് ഒരു കുസൃതി ചിരി തെളിഞ്ഞിരുന്നു. അവന്റെ അരികിൽ എത്തിയ ജീന തന്റെ ചുണ്ടുകൾ അവന്റെ ചുണ്ടുകളിലേക്ക് അടിപ്പിച്ചു. എന്നാൽ
💬 Comments
View all comments