0%

Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]

Author : ne-na Read All Parts 2.1K

ആലോചന മുന്നോട്ടു വച്ചപ്പോൾ ഉയർന്ന കേട്ട ഒരു കാര്യവുമാണ് അവളുടെ മതം. അതുകൊണ്ടു തന്നെ കല്യാണം വർക്കല ശിവഗിരിയിൽ വച്ച് നടത്താനാണ് എന്റെ തീരുമാനം. അവിടിരിക്കുന്ന ആള് പറഞ്ഞിരിക്കുന്നത് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നാണല്ലോ." ശ്രീഹരി ഒരു തീരുമാനം എടുത്താൽ അതിൽ ഒരു മാറ്റം കാണില്ലെന്ന് അറിയാവുന്നതിനാൽ ആരും എതിർപ്പ് പറഞ്ഞില്ല. അംബികാമ്മയും വിചാരിച്ചു ശ്രീനാരായണ ഗുരുവിന്റെ മുന്നിൽ വച്ചതന്നെ ആ കല്യാണം നടക്കട്ടെ എന്ന്. ആഹാരം കഴിച്ച്‌ കുറച്ച് നേരം കൂടി ഇരുന്ന ശേഷം ചിറ്റപ്പന്മാരും വാസുകിയും അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി. അവർ പോയി കഴിഞ്ഞ ശേഷമാണ് ജീനയും വിദ്യയും ആഹാരം കഴിക്കാൻ ഇരുന്നത്. അവർ ആഹാരം കഴിക്കുന്നത് നോക്കി ശ്രീഹരിയും അടുത്ത് ഇരുപ്പുണ്ടായിരുന്നു. ഒരു കഷണം ബീഫ് വായിലേക്ക് എടുത്തിട്ട് ചവച്ച് കൊണ്ട് വിദ്യ പറഞ്ഞു. "ഈ കല്യാണത്തിന് ഫുൾ സപ്പോർട്ട് ചെയ്തതിനു പകരമായി നീ ഞാൻ പറയുന്ന ഒരു കാര്യം അനുസരിച്ചേ പറ്റു." ഒരു ചിരിയോടെ ജീന പറഞ്ഞു. "നീ എന്ത് വേണമെങ്കിലും പറഞ്ഞോ. ഞാൻ അനുസരിച്ച് കൊള്ളാം." "ഇതേ ടെസ്റ്റിൽ ബീഫ് വരട്ടിയത് ഉണ്ടാക്കാൻ നീ എന്നെ പഠിപ്പിക്കണം." അത് കേട്ടതും വിദ്യയെ ചോദിപ്പിക്കാനായി ശ്രീഹരി പറഞ്ഞു. "അതൊന്നും പറ്റില്ല.. ഈ ടേസ്റ്റിൽ ജീന എനിക്ക് മാത്രം ഉണ്ടാക്കി തന്നാൽ മതി. അതിൽ വേറെ ആർക്കും അവകാശം ഇല്ല." "അയ്യടാ.. ഇവൾ ചേട്ടന്റെ ഭാവി ഭാര്യ ആണെങ്കിൽ എന്റെ ഭാവി നാത്തൂനും ആണ്, ഇയ്യാളെ പോലെ തന്നെ എനിക്കും അവളിൽ അവകാശം ഉണ്ട്."

💬 Comments

View all comments