Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
ജീന പെട്ടെന്ന് അതിൽ ഇടപെട്ടു. "മതി മതി. രണ്ടുക്കൂടി ഇതിന്റെ പേരിൽ അടി ഉണ്ടാക്കിയാൽ ഞാൻ ഇനി ഈ ഒരു ഐറ്റം ഉണ്ടാക്കതെ ഇല്ല." അപ്പോഴാണ് ശ്രീഹരി ജീനയുടെ പാത്രത്തിൽ ചോറ് തീരാറായത് ശ്രദ്ധിച്ചത്. അവൻ കുറച്ച് ചോറ് അവളുടെ പ്ലേറ്റിലേക്ക് വിളമ്പി. "അയ്യോ.. ഇച്ചായാ എനിക്ക് മതി, വയറു നിറഞ്ഞു." ഇത് കണ്ടതും വിദ്യ പറഞ്ഞു. "ജീവിതത്തിൽ ഇതേവരെ എനിക്ക് ഒരു തവി ചോറ് വിളമ്പി തന്നിട്ടില്ല എന്റെ സഹോദരൻ. എന്നിട്ട് കെട്ടാൻ പോകുന്ന പെണ്ണിന് ഒരു ഉളുപ്പുമില്ലാതെ വിളമ്പി കൊടുക്കുന്നു.. എന്താ സ്നേഹം.." അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. "അമ്മെ.. ഇവിടെ നടക്കുന്നത് വല്ലോം കാണുന്നുണ്ടോ?" വിദ്യ തന്നെ കളിയാക്കാൻ കിട്ടിയ ഒരു അവസരവും പാഴാക്കില്ല എന്ന് മനസിലായ ശ്രീഹരി അവളുടെ തലക്ക് ഒരു തട്ടും കൊടുത്ത് അവിടെ നിന്നും എഴുന്നേറ്റ് പോയി. അവൻ പോകുന്നത് കണ്ട് രണ്ടുപേരുടെയും മുഖത്ത് ഒരു ചിരി നിറഞ്ഞിരുന്നു. ചോറ് കഴിച്ച് തീർന്ന് പത്രമൊക്കെ കഴുകി ജോലി തീർത്ത ജീന ഹാളിൽ ഇരുന്ന് ടിവി കാണുന്ന ശ്രീഹരിയുടെ അരികിലേക്ക് പോയി ഇരുന്നു. അപ്പോഴേക്കും കൈയിൽ ഒരു കവറുമായി വിദ്യയും അവിടേക്ക് വന്നു. ജീനയുടെ അരികിലായി ഇരുന്ന വിദ്യ കവർ അവൾക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു. "ഇത് ഞാൻ നിനക്കായി വാങ്ങിയതാണ്." അത് എന്താണ് എന്നുള്ള ആകാംക്ഷയിൽ ജീന കവർ തുറന്ന് നോക്കി, ശ്രീഹരിയുടെ മുഖത്തും അത് എന്താന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു. കവർ തുറന്ന് നോക്കിയ ജീന കണ്ടത് ഒരു ഫോണിന്റെ ബോക്സ് ആണ്. അവൾ അത് കൈയിലേക്ക്
💬 Comments
View all comments