0%

Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]

Author : ne-na Read All Parts 2.1K

തുറന്ന് പുറത്തിറങ്ങി. ശ്രീഹരി കാറിന്റെ ഡിക്കി തുറന്ന് ബാഗ് എടുക്കുന്ന സമയം ജീന ഡോർ ബെൽ അടിച്ചു. വാതിൽ തുറന്ന 'അമ്മ കണ്ടത് മുന്നിൽ നിൽക്കുന്ന ജീനയെ ആണ്. അവളുടെ നെറ്റിയിലെ ബാന്റെജ് കണ്ട്‌ 'അമ്മ ആദ്യം തന്നെ ചോദിച്ചു. "മോളുടെ നെറ്റിക്ക് എന്ത് പറ്റി?" എന്ത് മറുപടി നൽകണമെന്ന് അറിയാതെ അവൾ ഒരു നിമിഷം അറച്ച് നിന്നപ്പോൾ ബാഗുമായി അവിടേക്ക് വന്ന ശ്രീഹരി പറഞ്ഞു. "ഒരു കല്ലിൽ തട്ടി മറിഞ്ഞു വീണത്.. അതെങ്ങനെ നിലത്തു നോക്കി നടക്കണ്ടേ.. തുള്ളിചാട്ടമല്ലേ.." ഒരു കാരണവുമില്ലാതെ തനിക്കിട്ട് പാര വയ്ക്കുന്ന ശ്രീഹരിയെ ജീന തുറിച്ച്‌ നോക്കി. അവന്റെ കൈയിൽ പതുക്കെ അടിച്ച്‌ കൊണ്ട് 'അമ്മ ജീനയോടു പറഞ്ഞു. "അവൻ അങ്ങനെ പലതും പറയും.. മോള് അകത്തേക്ക് കയറി വാ." അവർ അകത്തേക്ക് കയറിയപ്പോൾ അമ്മ ആരോടെന്നില്ലാതെ ചോദിച്ചു. "നിങ്ങൾ ഇവിടന്ന് പോകുമ്പോൾ പറഞ്ഞിരുന്നത് പ്രകാരം നാളെ ആയിരുന്നല്ലോ വരേണ്ടിയിരുന്നത്.. ഇതെന്താ ഒരു ദിവസം നേരത്തെ വന്നത്?" "എനിക്ക് ഒരു കാര്യം അമ്മയെ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് തോന്നി. അതുകൊണ്ടാ പെട്ടെന്നിങ്ങു വന്നെ." ശ്രീഹരി പറഞ്ഞത് കേട്ട് അമ്മ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. ജീനക്ക് മനസിലായി കല്യാണക്കാര്യം ശ്രീഹരി അമ്മയോട് പറയാൻ പോകുവാണെന്ന്. അവൾ പെട്ടെന്ന് അവിടെ നിന്നും നടന്ന് പോകാൻ ഭാവിച്ചപ്പോൾ ശ്രീഹരി അവളുടെ കൈയിൽ പിടിച്ച് നിർത്തി. ജീന ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കിയെങ്കിലും ശ്രീഹരി അവളുടെ കൈ വിടാതെ ഒരു പുഞ്ചിരിയോടെ അമ്മയോട് പറഞ്ഞു. "എല്ലാ പ്രവിശ്യവും ഞാൻ എന്റെ കൂട്ടുകാരിയെ ആയിരുന്നു ഇവിടേക്ക് കൊണ്ട്

💬 Comments

View all comments