Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
വന്നിരുന്നത്.. പക്ഷെ ഈ പ്രാവിശ്യം അമ്മയ്ക്ക് ഒരു ഭാവി മരുമകളെ ആണ് ഞാൻ എന്റെ കൂടെ കൊണ്ട് വന്നിരിക്കുന്നത്." അമ്മ ഒരു നിമിഷം അവൻ പറഞ്ഞ വാക്കുകൾ മനസ്സിൽ ഒന്ന് ഉരുവിട്ടു.. അപ്പോഴാണ് ശ്രീഹരി പറഞ്ഞതിന്റെ അർദ്ധം അമ്മക്ക് മനസിലായത്. അമ്മയുടെ മുഖം പെട്ടെന്ന് സന്തോഷം കൊണ്ട് നിറഞ്ഞു. അവർ ജീനയെ നോക്കുമ്പോൾ അവൾ ആരുടേയും മുഖത്ത് നോക്കാതെ തലതാഴ്ത്തി നിൽക്കുകയായിരുന്നു. ശ്രീഹരി അവളുടെ കൈയിൽ നിന്നും പിടി വിട്ടു. അപ്പോഴും അവൾ അവിടെ നിന്ന് നടന്ന് നീങ്ങാതെ തല താഴ്ത്തി അവിടെ തന്നെ നിന്നു. അമ്മ പെട്ടെന്ന് അവളെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു. "സന്തോഷമായി മോളെ എനിക്ക്. നീ ഈ കല്യാണത്തിന് സമ്മതിക്കാതിരിക്കുമോ എന്നൊരു ചെറിയ ഭയം എനിക്കുണ്ടായിരുന്നു." അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോഴാണ് ജീനക്ക് സമാധാനം ആയത്. എങ്കിലും അവൾ പറഞ്ഞു. "എനിക്ക് ഈ വീട്ടിൽ മരുമകളായി വന്നു കയറാനുള്ള യോഗ്യത ഉണ്ടോ എന്നൊന്നും എനിക്കറിയില്ല.. അതുകൊണ്ട് കുടുംബക്കാരോട് എല്ലാം പറഞ്ഞ് അവർക്ക് സമ്മതം ആണെങ്കിൽ മതി ഈ കല്യാണം." അവളുടെ മുടിയിൽ തലോടി കൊണ്ട് 'അമ്മ പറഞ്ഞു. "ഞങ്ങൾക്കെല്ലാം അറിയില്ലേ നിന്നെ.. ഒരാൾക്ക് പോലും മോളെ ഇഷ്ട്ടപെടാതിരിക്കില്ല.. ഞാൻ ഈ സന്തോഷ വാർത്ത ഒന്ന് വിദ്യയെ വിളിച്ച് പറയട്ടെ." ശ്രീഹരി പെട്ടെന്ന് പറഞ്ഞു. "വിളിച്ചൊന്നും പറയണ്ട.. നേരിട്ടു തന്നെ പറഞ്ഞു കളയാം. വൈകുന്നേരം നമുക്ക് അവിടേക്ക് പോകാം." അമ്മയ്ക്കും അത് സമ്മതം ആയിരുന്നു. വിദ്യയെ ഒന്ന് കാണുകയും ചെയ്യാമല്ലോ. ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ശ്രീഹരി ജീനയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. ഒന്നിലും ഒരു ഉത്സാഹമില്ലാത്ത
💬 Comments
View all comments