Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
പോലെ. യാന്ത്രികമായി ഒന്നിലും ശ്രദ്ധിക്കാതെ ഇരുന്നു ആഹാരം കഴിക്കുന്നു. ആഹാരം കഴിച്ച് കഴിഞ്ഞു അവൾ റൂമിലേക്ക് പോയപ്പോൾ അവനും അവളുടെ പിന്നാലെതന്നെ അവിടേക്ക് ചെന്നു. ബെഡിൽ കിടക്കുകയായിരുന്ന ജീന പെട്ടെന്ന് അവനെ റൂമിൽ കണ്ടപ്പോൾ ഞെട്ടി എഴുന്നേറ്റു. ശ്രീഹരി സാവധാനം അവൽക്കരികിൽ ആയി ഇരുന്ന ശേഷം ചോദിച്ചു. "നിനക്കെന്താ ജീന പറ്റിയത്?" ഈ ചോദ്യം അവനിൽ നിന്നും പ്രധീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ ജീന ഒട്ടും വൈകാതെ മറുപടി നൽകി. "എനിക്ക് കല്യാണത്തിന് സമ്മതമാണെന്ന് രണ്ടു ദിവസം മുൻപ് ഞാൻ ഇച്ചായനോട് പറഞ്ഞു. പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ അത് ശരിയായിരുന്നൊ എന്നൊരു തോന്നൽ." "നമ്മൾ എല്ലാം അവിടെ വച്ച് സംസാരിച്ചതല്ലേ.. പിന്നെന്താ ഇപ്പോൾ ഇങ്ങനെ ഒരു തോന്നൽ?" "അറിയില്ല ഇച്ഛയാ എനിക്ക്.. ഒന്നും എന്റെ മനസ്സിൽ നിന്നും വിട്ട് പോകുന്നില്ല. എല്ലാരിൽ നിന്നും ഞാൻ ആരാണെന്ന് മറച്ച് വച്ചാണ് ഈ കുടുംബത്തിലേക്ക് വന്ന് കയറാൻ പോകുന്നതെന്നൊരു തോന്നൽ." അത് പറയുമ്പോൾ അവളുടെ സ്വരം ഒന്ന് ഇടറിയിരുന്നു. അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് അവൻ പറഞ്ഞു. "അങ്ങനെ ഒരു തോന്നലിന്റെ ആവിശ്യം നിനക്കില്ല.. കാരണം ഞാൻ ആണ് നിന്നെ കെട്ടുന്നത്.. എനിക്ക് നിന്നെ കുറിച്ച് അറിയാത്തതായി ഒന്നും ഇല്ല." അവന്റെ നെഞ്ചിലേക്ക് തന്നെ പറ്റി ചേർന്ന് ഇരുന്നുകൊണ്ട് അവൾ ചോദിച്ചു. "ഇന്ന് വിദ്യയെ കാണാൻ പോകുമ്പോൾ ഞാനും വരണോ?" "വേണം.. അമ്മയിൽ നിന്നും വിദ്യയിൽ നിന്നും അവരുടെ സമ്മതം നീ നേരിട്ട് തന്നെ കേൾക്കണമെന്നുള്ളത് എന്റെ ആഗ്രഹം ആണ്. അമ്മയുടെ മനസ് നീ അറിഞ്ഞു കഴിഞ്ഞു, ഇനി വിദ്യ.." കുറച്ച്
💬 Comments
View all comments