0%

Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]

Author : ne-na Read All Parts 2.1K

നേരത്തേക്ക് മൗനമായി ഇരുന്ന ശേഷം എന്തോ ആലോചിച്ച്‌ ഉറപ്പിച്ചെന്നവണ്ണം അവൾ പറഞ്ഞു. "ഞാനും വരുന്നു.. എനിക്കും വിദ്യയെ കാണണം."

വിദ്യ ഇടക്കിടക്ക് വെളിയിലേക്ക് പോയി നോക്കുന്നത് കണ്ട് വിവേക് പറഞ്ഞു. "ഡി.. അവർ ഇങ്ങു വന്നോളും." ചെറിയൊരു ജാള്യതയോടെ വിദ്യ പറഞ്ഞു. "ഹോസ്റ്റലിൽ നിന്ന് പഠിക്കുമ്പോൾ വീട്ടിൽ നിന്ന് മാറി നിന്നിട്ടുടെങ്കിലും പഠിത്തത്തിനു ശേഷം ഇത്രേം ദിവസം അമ്മയെ കാണാതെ നിൽക്കുന്നത് ആദ്യമായിട്ടാണ്." "അല്ലെങ്കിലും ഈ ആണുങ്ങൾക്ക് അറിയില്ലല്ലോ കല്യാണ ശേഷം വീട്ടിൽ നിന്നും മാറി നിൽക്കുന്ന പെണ്ണുങ്ങളുടെ വിഷമം." ഹാളിലേക്ക് നടന്നു വന്ന വിവേകിന്റെ അമ്മയുടെ വകയായിരുന്നു ആ വാചകം. അതുകേട്ട് അവന്റെ അച്ഛന്റെ ചുണ്ടിൽ ചെറുതായൊരു പുഞ്ചിരി വിരിഞ്ഞു. അപ്പോഴേക്കും അവരുടെ കാതുകളിൽ മുറ്റത്ത് ഒരു കാർ വന്നു നിന്നതിന്റെ ശബ്‌ദം പതിഞ്ഞു. അത് കേട്ടതും വിദ്യ ഹാളിൽ നിന്നും പെട്ടെന്ന് വീടിന് വെളിയിലേക്ക് നടന്നു. വീടിനു വെളിയിൽ എത്തിയ അവൾ കാറിൽ നിന്നും ഇറങ്ങുന്ന അമ്മയെ കണ്ട് ഓടിച്ചെന്ന് കെട്ടി പിടിച്ചു. ഈ സമയം തന്നെ ശ്രീഹരിയും ജീനയും കാറിൽ നിന്നും പുറത്തിറങ്ങി. ആ കെട്ടിപ്പിടുത്തം കുറച്ച് സമയത്തേക്ക് നീണ്ടു നിൽക്കുന്നത് കണ്ട് ശ്രീഹരി പറഞ്ഞു. "ഞങ്ങളും ഇവിടുണ്ട്." അവന്റെ വാക്കുകൾ കേട്ട വിദ്യ അമ്മയിൽ നിന്നും ഒരു ചിരിയോടെ അകന്നു മാറി. അപ്പോഴാണ് ജീനയുടെ നെറ്റിയിലെ ബാൻഡേജ് അവളുടെ ശ്രദ്ധയിൽ പെട്ടത്. "നിന്റെ നെറ്റിക്ക് എന്ത് പറ്റി?" ഒരു ചെറു ചിരിയോടെ ജീന പറഞ്ഞു. "മുന്നാറിൽ വച്ച് കാൽ ചെറുതായൊന്ന് സ്ലിപ് ആയി.. തല കല്ലിൽ ഇടിച്ച് വീണു." വിദ്യ അവളുടെ

💬 Comments

View all comments