Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു. "വേറെ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?.. നടുവേദന വല്ലോം?" "ഏയ്.. അതൊന്നും ഇല്ല." പുറത്തേക്ക് ഇറങ്ങിവന്ന വിവേക് പറഞ്ഞു. "നിങ്ങൾ ഇങ്ങോട്ട് വരുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞത് മുതൽ ഒരുത്തി പുറത്തേക്ക് എത്തിനോക്കി എത്തിനോക്കി നിൽക്കുവായിരുന്നു." അതുകേട്ട വിദ്യ വിവേകിനെ നോക്കി മുഖംകൊണ്ട് ഗോഷ്ഠി കാണിച്ചു. "കല്യാണത്തിന് ശേഷം അളിയനെ ഇങ്ങോട്ട് കണ്ടതേ ഇല്ലല്ലോ." "കല്യാണം പ്രമാണിച്ച് ഇവിടെ വന്ന് നിന്ന് ഓഫീസിലെ കാര്യങ്ങളെല്ലാം കുളമായി കിടക്കുകയായിരുന്നു. കല്യാണത്തിന്റെ പിറ്റേ ദിവസം തന്നെ ഓഫീസിലേക്ക് വിട്ടു അവിടന്ന് നേരെ മുന്നാറിലേക്കും." "ഞങ്ങൾ ഇടക്കൊരു ദിവസം വീട്ടിൽ വന്നിരുന്നു, അപ്പോൾ 'അമ്മ പറഞ്ഞു അളിയൻ മൂന്നാർ പോയിരിക്കുകയാണെന്ന്." അപ്പോഴാണ് വിവേകിന്റെ അച്ഛൻ പുറത്തേക്ക് ഇറങ്ങി വന്നത്. "നിങ്ങൾ ഇങ്ങനെ പുറത്തു നിന്ന് സംസാരിക്കാതെ അകത്തേക്ക് കയറി വാ." അപ്പോഴാണ് അവരെ അകത്തേക്ക് വിളിച്ച് കയറ്റിയില്ല എന്ന് വിദ്യയും വിവേകും ഓർക്കുന്നത്. വിദ്യ ജീനയുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു. ജീന വിദ്യക്കൊപ്പം നിന്നപ്പോൾ ബാക്കി എല്ലാപേരും കസേരകളിലേക്ക് ഇരുന്നു. ചെറിയൊരു ജാടയോടെ വിദ്യ അമ്മയോടായി പറഞ്ഞു. "എനിക്ക് പാചകം അറിയില്ലെന്നും പറഞ്ഞ് അമ്മക്ക് എന്നെ ഭയങ്കര പുച്ഛം ആയിരുന്നല്ലോ. ഞാൻ എവിടെ അപ്പം, ഫ്രൈഡ് റൈസ്, ചിക്കൻ കറി, മുട്ടക്കറി ഒക്കെ ഉണ്ടാക്കി. എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോന്ന് ഇവിടുള്ളവരോട് ഒന്ന് ചോദിച്ച് നോക്കിക്കേ." അംബികാമ്മ വിവേകിന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി. "മുട്ടക്കറിക്ക് ഇത്തിരി ഉപ്പു കൂടിപ്പോയി എന്നതൊഴിച്ച് ബാക്കി എല്ലാം കൊള്ളാമായിരുന്നു." അംബികാമ്മ ഒരു ചിരിയോടെ പറഞ്ഞു. "ഈ പറഞ്ഞ ഐറ്റംസ് ഒക്കെ കല്യാണത്തിന് കുറച്ച്
💬 Comments
View all comments