Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
ദിവസം മുൻപ് ജീനയുടെ പിറകെ നടന്ന് ഉണ്ടാക്കാൻ പഠിച്ചതാണ്.. വേറെ എന്തെങ്കിലും ഒന്ന് ഉണ്ടാക്കാൻ പറഞ്ഞു നോക്കിക്കേ അപ്പോൾ അറിയാം.." അത്രയും നേരം ജഡായിട്ട് നിന്നിരുന്ന വിദ്യ ദയനീയമായി അമ്മയെ നോക്കി. അവളുടെ മുഖഭാവം കണ്ട് അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു. അവളുടെ മുഖത്തെ ദയനീയ ഭാവം കണ്ട് ജീന അവളുടെ ചെവിയിൽ പറഞ്ഞു. "നീ കുറച്ച് ദിവസം എന്നോടൊപ്പം വീട്ടിൽ വന്ന് നിൽക്ക്.. നമുക്ക് ഇവരുടെ എല്ലാം വാ അടപ്പിക്കാം." "ഞാൻ നിങ്ങൾക്ക് ചായ എടുക്കാം." വിവേകിന്റെ 'അമ്മ അടുക്കളയിലേക്ക് പോകാനായി തുനിഞ്ഞപ്പോൾ വിദ്യ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു. "അമ്മ ഇവിടെ ഇരുന്നോ.. ജീനയുടെ ചായ നിങ്ങളാരും കുടിച്ചിട്ടില്ലല്ലോ.. അവൾ ചായ ഇടും." "മോളെ വീട്ടിൽ വരുന്നവരെ കൊണ്ടാണോ ചായ ഇടീക്കുന്നത്?" ഒരു ചിരിയോടെ വിദ്യ പറഞ്ഞു. "അത് മാത്രം അമ്മ പറയരുത്. ജീന ഞങ്ങളുടെ വീട്ടിലും അഥിതി ആയി വന്നതാ.. എന്നിട്ടവസാനം അമ്മയെ പുറത്താക്കി അടുക്കളഭരണം ഇവൾ ഏറ്റെടുത്തു." ജീന പെട്ടെന്ന് അവളുടെ കൈയിൽ ചെറുതായി നുള്ളി. വിദ്യ കൈ ഒന്ന് കുടഞ്ഞ ശേഷം ജീനയെയും വിളിച്ച് അടുക്കളയിലേക്ക് നടന്നു. ഹാളിൽ എല്ലാപേരും വിശേഷങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ വിദ്യ അടുക്കളയിൽ ജീനയെ ശ്രദ്ധിക്കുകയായിരുന്നു. അവളുടെ മുഖത്തു എന്തോ അസ്വസ്ഥത ഉള്ളതായി വിദ്യക്ക് തോന്നി. "എന്ത് പറ്റി നിനക്ക്.. മൊത്തത്തിൽ ഒരു മൗനമാണല്ലോ നിനക്ക്." മുഖത്ത് ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ച് കൊണ്ട് ജീന പറഞ്ഞു. "ഏയ്.. ഒന്നുമില്ല.." ജീന വീണ്ടും ചായ ഇടുന്നതിൽ ശ്രദ്ധ തിരിച്ചപ്പോൾ വിദ്യ അവളെ തന്നെ നോക്കി ഇരുന്നു. "നിനക്ക്
💬 Comments
View all comments