Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
എന്നോട് എന്തെങ്കിലും പറയാനുണ്ടോ?" അവൾ ചെറുതായൊന്നു മൂളി. "എന്താ, പറ.." "ആദ്യം ഇച്ചായൻ നിന്നോട് ഒരു കാര്യം പറയും.. അത് കഴിഞ്ഞ് എനിക്ക് പറയാനുള്ളത് നിന്നോട് പറയാം." വിദ്യയുടെ മനസ് എന്താ അവർക്ക് പറയാനുള്ളത് എന്നുള്ളത് അറിയാനുള്ള ജിജ്ഞാസ കൊണ്ട് നിറഞ്ഞു. ചായ നിറച്ച ഗ്ലാസ് എല്ലാം ട്രെയിൽ നിറച്ച് അവർ ഹാളിലേക്ക് നടന്നു. ജീന തന്നെയാണ് ചായ എല്ലാപേർക്കും നൽകിയത്. രണ്ടു കവിൾ ചായ കുടിച്ച ശേഷം വിവേക് പറഞ്ഞു. "വിദ്യ ജീനയുടെ പാചകത്തെ കുറിച്ച് വാ തോരാതെ പറയുമെങ്കിലും തന്റെ കൈ കൊണ്ട് ഉണ്ടാക്കിയ ഒന്ന് രുചിക്കാൻ പറ്റുന്നത് എപ്പോഴാണ്.. സത്യം പറയാല്ലോ ചായയിൽ പോലും രുചി കൊണ്ട് മാജിക് കാണിക്കാൻ പറ്റുമെന്ന് എപ്പോഴാണ് അറിയുന്നത്." വിവേകിന്റെ അച്ഛന്റെയും അമ്മയുടെയും മുഖ ഭാവത്തിലും ആ അഭിപ്രായം തന്നെയാണ് നിറഞ്ഞു നിന്നത്. എന്താണെന്ന് അറിയില്ല. വിവേക് പറഞ്ഞ ആ അഭിപ്രായത്തിൽ ജീനയെക്കാളേറെ അഭിമാനം കൊണ്ടത് വിദ്യ ആയിരുന്നു. തന്റെ സഹോദരിക്ക് ലഭിച്ച ഒരു പ്രശംസ എന്നപോലെ. കുടിച്ച തീർന്ന ചായ ഗ്ലാസ് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് ശ്രീഹരി പറഞ്ഞു. "ഞാൻ ഒരു കാര്യം വിദ്യയോട് പറയാനാണ് എവിടെ വന്നത്. അമ്മയോട് ഞാൻ അത് ആദ്യം പറഞ്ഞു. അമ്മക്ക് അത് സമ്മതമാണ് ഇനി നിന്റെ അഭിപ്രായം കൂടി എനിക്കറിയണം." അംബികാമ്മയും ജീനയും ഒഴികെ ബാക്കി എല്ലാപേരും ശ്രീഹരിയെ ആകാംഷയോടെ നോക്കി. "ഞാൻ ജീനയെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. അതിൽ എന്താ നിന്റെ അഭിപ്രായം." ഒരു നിമിഷം അവിടെ നിശബ്തത നിറഞ്ഞു. സന്തോഷം കൊണ്ട് വാക്കുകൾ കിട്ടാതെ നിൽക്കുകയായിരുന്നു
💬 Comments
View all comments