Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
വിദ്യ. പക്ഷെ ആ നിശബദ്ധതയെ കീറി മുറിച്ച ആദ്യം ശബ്‌ദം മുഴങ്ങിയത് വിവേകിന്റെ അച്ഛന്റേതായിരുന്നു. "പക്ഷെ.. ജീന ഒരു ക്രിസ്ത്യൻ..." അച്ഛൻ വാക്കുകൾ മുഴുവിക്കുന്നതിനു മുൻപേ വിവേകിന്റെ ശബ്‌ദം അവിടെ മുഴങ്ങി. "അച്ഛാ.. വിദ്യയുടെ അഭിപ്രായം അല്ലെ അളിയൻ ഇവിടെ ചോദിച്ചത്." അവന്റെ വാക്കുകൾക്ക് മുന്നിൽ താൻ പറയാൻ വന്ന കാര്യം അച്ഛൻ പാതി വഴിയിൽ ഉപേക്ഷിച്ചു. അത് കണ്ടപ്പോൾ ശ്രീഹരിയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി നിറഞ്ഞു. സ്വന്തമായി നിലപാടുകൾ എടുക്കാൻ കഴിവുള്ള ഒരു ഭർത്താവിനെയാണ് തന്റെ സഹോദരിക്ക് ലഭിച്ചിരിക്കുന്നത് എന്നുള്ള സന്തോഷമായിരുന്നു ആ പുഞ്ചിരിക്ക് പിന്നിൽ. സന്തോഷം നിറഞ്ഞ മുഖത്തോടെ ജീനയുടെ കൈ കൂട്ടിപ്പിടിച്ച് വിദ്യ പറഞ്ഞു. "ജീനയെ നാത്തൂൻ ആയി കിട്ടുന്നതിൽ എനിക്ക് നൂറു വട്ടം സമ്മതം." വിദ്യയുടെ ആ അഭിപ്രായം നേരത്തെ തന്നെ അമ്മയോട് പറഞ്ഞു അറിയാമായിരുന്നെങ്കിലും അത് നേരിട്ട് കേൾക്കണമെന്ന് ശ്രീഹരിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അവന്റെ മുഖത്ത് പുഞ്ചിരി നിറഞ്ഞു. ജീന ശബ്‌ദം താഴ്ത്തി വിദ്യയോട് പറഞ്ഞു. "എനിക്ക് നിന്നോട് മാത്രമായി ഒന്ന് സംസാരിക്കണം." വിദ്യ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം എല്ലാപേരോടും ആയി പറഞ്ഞു. "ഞാൻ ഇവളെ ഇവിടൊക്കെ ഒന്ന് കാണിച്ചിട്ട് വരാം." അവൾ ജീനയെയും കൂട്ടി പുറത്തെ പൂന്തോട്ടത്തിലേക്ക് നടന്നു. അവിടേക്ക് നടക്കുമ്പോൾ ജീനയുടെ മുഖത്തെ നിസ്സംഗതയും ഒരു സന്തോഷം ഇല്ലായിമയും ഈ കല്യാണത്തിന് അവൾക്ക് സമ്മതം അല്ലയോ എന്നുള്ള ഒരു ഭയം വിദ്യയിൽ നിറച്ചു. പൂന്തോട്ടത്തിലെ ഒരു മാവിൽ ഊഞ്ഞാൽ കെട്ടിയിരുന്നു. അവർ രണ്ടുപേരും അതിലേക്ക് ഇരുന്നു. എവിടെ നിന്ന് പറഞ്ഞു തുടങ്ങണം എന്നറിയാതെ സംശയിച്ച്
💬 Comments
View all comments