Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
അവിടെ എല്ലാം സർവ സ്വാതന്ത്രത്തോടെ നടന്നിരുന്ന ജീനയെ ഓഫീസിലെ സ്റ്റാഫ് എല്ലാം തെല്ലൊരു അസൂയയോടെ തന്നെയായിരുന്നു നോക്കിയിരുന്നത്. അവളോട് വല്ലാത്തൊരു ആകർഷണം ഉണ്ടായിരുന്ന പലരും ശ്രീഹരിയെ പേടിച്ചു അത് ജീനയോടു പറഞ്ഞിരുന്നില്ല. ആ ഒരു ദേഷ്യം ശ്രീഹരിയും അവളും തന്നിൽ അവിഹിത ബന്ധം ഉണ്ടെന്ന് പരസ്പരം പറഞ്ഞ് തൃപ്തിയടയുകയാണ് ഉണ്ടായത്. ഓഫീസിൽ എത്തിയ ഉടൻ നേരെ കാബിനിലേക്ക് കയറിയ ശ്രീഹരി നോക്കി തീർക്കാനുള്ള ഫയലുകളിലേക്ക് ശ്രദ്ധ തിരിച്ചു. ജീനയും അവനൊപ്പം തന്നെ ക്യാബിനുള്ളിൽ തന്നെ സ്ഥലം പിടിച്ചിരുന്നു. പെട്ടെന്ന് പെട്ടെന്ന് തന്നെ ഫയലുകൾ ഓടിച്ച് വായിച്ച് ഒപ്പിട്ട് മാറ്റി വയ്ക്കുന്ന ശ്രീഹരിയെത്തന്നെ ടേബിളിൽ തലചേർത്ത് വച്ച് ജീന നോക്കികൊണ്ടിരുന്നു. ഇടക്കെപ്പോഴോ അവന്റെ നോട്ടം ജീനയിലേക്ക് തിരിഞ്ഞു. വയലറ്റ് കളർ ചുരിദാറും ഇട്ട് ടേബിളിൽ തല ചേർത്ത് തന്നെ നോക്കി കിടക്കുന്ന ജീനയിൽ വല്ലാത്തൊരു കുട്ടിത്തം അവനു തോന്നി. ശ്രീഹരി തന്നെ ശ്രദ്ധിക്കുന്നത് കണ്ട് ജീന കണ്ണുകൾ കൊണ്ട് എന്താ എന്ന് ആഗ്യത്തിൽ ചോദിച്ചു. "നിനക്ക് ഏത് ഡ്രസ്സ് ഇട്ടാലും ഒടുക്കത്തെ ഭംഗി ആണല്ലോടി." ജീനയുടെ കവിളുകൾ പെട്ടെന്ന് രക്തം ഇരച്ചെത്തി ചുവന്നു തുടത്തു. "ചുമ്മാ കളിയാക്കല്ലേ ഇച്ചായാ.." "കളിയാക്കിയതൊന്നും അല്ല.. നിന്നോട് ആരും പറഞ്ഞിട്ടില്ലേ നിന്നെ കാണാൻ ഭയങ്കര ഭംഗി ആണെന്ന്." "എന്നോടൊന്നും ആരും പറഞ്ഞിട്ടില്ല." "ആഹാ.. എങ്കിൽ അതൊന്നു അറിയണമല്ലോ.. നമുക്ക് എല്ലാപേരോടും ചോദിച്ച് നോക്കാം നിന്നെ കാണാൻ എങ്ങാനുണ്ടെന്ന്." അവൾ ശ്രീഹരിയെ കളിയാക്കി കൊണ്ട് പറഞ്ഞു. "അഹ്.. എങ്കിൽ എന്നെ പിടിച്ച് നിർത്തി എല്ലാപേരോടും ചോദിച്ച് നോക്ക് എന്നെ കാണാൻ എങ്ങനുണ്ടെന്ന്." "ഞാൻ ചോദിക്കുമേ.."
💬 Comments
View all comments