Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
"അഹ്, ചോദിച്ചോന്നെ.." ശ്രീഹരി പെട്ടെന്ന് ഫോൺ എടുത്ത് HR മാനേജരെ വിളിച്ച് പറഞ്ഞു കാബിനിലേക്ക് വരാൻ. നിമിഷങ്ങൾക്കകം HR മാനേജർ കാബിനിൽ എത്തി. "എന്താ സാർ വിളിച്ചത്." "നമ്മുടെ സ്റ്റാഫിനോടെല്ലാം ജോലി നിർത്തി പെട്ടെന്ന് തന്നെ ഹാളിലേക്ക് വരാൻ പറ." ശ്രീഹരി പറഞ്ഞത് കേട്ട് ജീന ഒന്ന് ഞെട്ടി. ശ്രീഹരി എന്താ അങ്ങനെ ഒരു ആവിശ്യം പറഞ്ഞതെന്ന് അറിയാതെ ഒരു നിമിഷം അവിടെ അറച്ച് നിന്ന ശേഷം HR മാനേജർ കാബിനു പുറത്തേക്ക് പോയി. HR മാനേജർ പുറത്തേക്ക് പോയതും ജീന ചോദിച്ചു. "എന്തിനാ എല്ലാരോടും ഹാളിൽ വരാൻ പറഞ്ഞെ?" "നീ അല്ലെ പറഞ്ഞത് എല്ലാരോടും നിന്നെ കാണാൻ എങ്ങനുണ്ടെന്ന് ചോദിയ്ക്കാൻ." "ഇച്ചായാ.. തമാശ കളിക്കല്ലേ." ഒരു പൊട്ടിച്ചിരി ആയിരുന്നു അതിനുള്ള മറുപടി. കുറച്ച് കഴിഞ്ഞപ്പോൾ എല്ലാരും ഹാളിൽ എത്തിയിട്ടുണ്ടെന്ന് അറിയിച്ച് HR മാനേജരുടെ ഫോൺ വന്നു. ശ്രീഹരി ജീനയുടെ കൈയും പിടിച്ച് അവിടേക്ക് നടന്നു. "ഇച്ചായൻ സത്യായിട്ടും ചോദിയ്ക്കാൻ പോകയാണോ?" "പിന്നല്ലാതെ.." അവൻ അങ്ങനെ പറഞ്ഞെങ്കിലും ശ്രീഹരി വേറെ എന്തോ കാര്യത്തിനാണ് എല്ലാരേയും വിളിച്ച് കൂട്ടിയതെന്ന് അവൾ മനസിനുള്ളിൽ കണക്ക് കൂട്ടുന്നുണ്ടായിരുന്നു. "ഇച്ചായൻ വേറെ എന്തോ പറയാനാണ് അവരെയെല്ലാം വിളിച്ചതെന്ന് എനിക്കറിയാം." ശ്രീഹരി ഒരു പുഞ്ചിരിയോടെ നടത്ത തുടർന്നു. അവർ ഹാളിൽ എത്തുമ്പോൾ എല്ലാപേരും എന്തിനാണ് വിളിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിൽ നിൽക്കുകയായിരുന്നു. എല്ലാപേരോടും ആയി ശ്രീഹരി ചോദിച്ചു. "ഹലോ.. എല്ലാപേരും എത്തിയിട്ടില്ലെ.." അവർ ഒരുമിച്ചു എത്തിയിട്ടുണ്ടെന്നു മറുപടി നൽകി. "സന്തോഷകരമായ ഒരു കാര്യം അറിയിക്കാന് ഞാൻ എല്ലാരേയും എവിടേക്ക് വിളിപ്പിച്ചത്." എല്ലാപേരും അവന്റെ വാക്കുകൾക്കായി ആകാംഷയോടെ
💬 Comments
View all comments