0%

Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]

Author : ne-na Read All Parts 2.1K

കാത് കൂർപ്പിച്ചു. "അടുത്ത മാസം 18 ന് എന്റെ കല്യാണം ആണ്. വിവാഹ നിച്ഛയം ആയിട്ടൊന്നും ഇല്ലായിരുന്നു.. അതാണ് നിങ്ങളെ ഒന്നും അറിയിക്കാൻ കഴിയാഞ്ഞത്." ജീന ചെറിയൊരു ഞെട്ടലിൽ ആയിരുന്നു. ശ്രീഹരിയിൽ നിന്നും എല്ലാരുടെയും മുന്നിൽ ഇങ്ങനെ ഒരു അറിയിപ്പ് അവൾ പ്രതീക്ഷിച്ചിരുന്നില്ല. കൂട്ടത്തിൽ നിന്നും ആരോ വിളിച്ച് ചോദിച്ചു. "സാർ.. ആരാണ് വധു." ചെറിയൊരു ചിരിയോടെ ശ്രീഹരി പറഞ്ഞു. "നിങ്ങൾക്ക് എല്ലാപേർക്കും അറിയാവുന്ന ഒരാൾ തന്നെയാണ്." ശ്രീഹരി ചെറിയൊരു പതർച്ചയോടെ അരികിൽ നിൽക്കുന്ന ജീനയുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു. "ജീന ആണ് എന്റെ ഭാവി വധു." എല്ലാപേരും ആശ്ചര്യത്തോടെ മുഖത്തോടു മുഖം നോക്കി. അവർ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഓഫീസിൽ ചില സംസാരങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം ഗോഡിപ്പുകൾ ആയി മാത്രം അവസാനിക്കുമെന്നാണ് ഭൂരിഭാഗം പേരും കണക്ക് കൂട്ടിയിരുന്നത്. "വർക്കല ശിവഗിരിയിൽ വച്ച് വളരെ അടുത്ത ബന്ധുക്കൾ മാത്രമുള്ള ഒരു ചടങ്ങയിട്ടാണ് കല്യാണം നടത്താൻ തീരുമാനം. അതുകൊണ്ട് തന്നെ നിങ്ങളെ ക്ഷണിക്കുവാൻ നിർവാഹമില്ല.. കല്യാണത്തിന് ശേഷം നിങ്ങൾക്കെല്ലാപേർക്കുമായി ഒരു ഭഗ്‌ഷൻ നടത്തുന്നതാണ്." പെണ്ണുങ്ങളിൽ പലരും അസൂയയോട് കൂടിതന്നെയാണ് അപ്പോൾ ജീനയെ നോക്കിയത്. ശ്രീഹരി കാബിനിലേക്ക് തിരികെ നടന്നപ്പോൾ ഓരോരുത്തർ ജീനയോടു അഭിനന്ദനം അറിയിച്ച്‌ തുടങ്ങി. ജീന ഒരു പുഞ്ചിരിയോടെ അവർക്കിടയിൽ നിന്നു.

ഒരാഴ്ചയോളം ഓഫീസിലെ കാര്യങ്ങൾ നോക്കിയ ശേഷം തിരികെ പോകാൻ തീരുമാനിച്ചതായിരുന്നു അവർ വന്നത്. അതിനാൽ തന്നെ അവർ എറണാകുളത്തെ വീട്ടിൽ തന്നെ ആയിരുന്നു താമസിച്ചതും. വേലക്കാരി ഇടയ്ക്കിടെ വന്നു വീടും പരിസരവും വൃത്തിയാക്കി ഇടുന്നതിനാൽ ജീനയ്ക്ക് വലിയ ജോലിയൊന്നും തന്നെ അവിടെ ഇല്ലായിരുന്നു.

💬 Comments

View all comments