0%

Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]

Author : ne-na Read All Parts 2.1K

രാത്രി ആഹാരം കഴിച്ച്‌ ജോലിയൊക്കെ ഒതുക്കി നേരത്തെ തന്നെ ജീന ഉറങ്ങാനായി റൂമിലേക്ക് പോയിരുന്നു. കുറച്ച് നേരം ടിവിയൊക്കെ കണ്ട ശേഷം റൂമിലേക്ക് നടക്കുമ്പോൾ ജീനയുടെ മുറിയിൽ വെളിച്ചം കണ്ട് ശ്രീഹരിയുടെ കാലുകൾ അറിയാതെ അവിടേക്ക് സഞ്ചരിച്ചു. അവൻ വാതിലിൽ നിന്ന് അകത്തേക്ക് നോക്കുമ്പോൾ ജീന ബെഡിൽ കിടന്നുകൊണ്ട് മൊബൈലിൽ കുത്തി കളിക്കുകയാണ്. ഒരു കറുത്ത പാവാടയും വെള്ള ഷർട്ടും ആണ് അവളുടെ വേഷം. പിങ്ക് കളർ ബ്രാ നിഴലടിച്ച് വ്യക്തമായി പുറത്തു കാണാം. വീടിനുള്ളിൽ ആയതിനാലാണ് അവൾ അതൊന്നും ശ്രദ്ധിക്കാത്തത്. ശ്രീഹരിയോടൊപ്പം പുറത്തേക്ക് പോവുകയാണെങ്കിൽ അവൾ വളരെ ശ്രദ്ധയോടെ മാത്രമേ വസ്ത്രം ധരിക്കാറുള്ളു. "മൊബൈലൊന്നും വേണ്ട എന്ന് പറഞ്ഞിട്ട് ഇപ്പോൾ രാത്രി മൊത്തം അതിൽ കാളി ആണല്ലേ." ജീന പെട്ടെന്ന് ഞെട്ടി ശബ്‌ദം വന്നിടത്തേക്ക് നോക്കി. ശ്രീഹരിയെ കണ്ടപ്പോൾ ഒരു ചിരിയോടെ അവൾ പറഞ്ഞു. "ഉറങ്ങാനായി കിടന്നപ്പോഴാണ് ക്ലാര ചേച്ചി മെസ്സേജ് അയച്ചത്. പിന്നെ ചേച്ചിയുമായി ചാറ്റ് ചെയ്തുകൊണ്ടിരുന്നു." ക്ലാരയുടെ പേര് കേട്ടപ്പോൾ മനസിനുള്ളിൽ ചെറിയൊരു വിങ്ങൽ. അവൻ അവളുടെ ബെഡിനരികിലേക്ക് പോയിരുന്നു. "അവൾ എന്ത് പറയുന്നു?" "വിശേഷങ്ങൾ ചോദിക്കുവായിരുന്നു. നാട്ടിൽ ഇല്ലാത്തോണ്ട് നമ്മുടെ കല്യാണം കൂടാൻ കഴിയാതെന്റ വിഷമം ഉണ്ടെന്ന് പറഞ്ഞു." അവൻ ഒന്ന് മൂളുക മാത്രം ചെയ്തു. അവൾ കുറച്ച് നേരം കൂടി ഫോണിൽ ചാറ്റ് ചെയ്തുകൊണ്ടിരുന്ന ശേഷം ഫോൺ ബെഡിനരികിലേക്ക് മാറ്റി വെച്ചു. ശ്രീഹരി എന്തോ ചിന്തയിലാഴ്ന്ന അവിടെ ഇരിക്കുന്നത് കണ്ട് അവൾ ചോദിച്ചു. "ക്ലാര ചേച്ചിയെ കുറിച്ച് കേട്ടപ്പോൾ എന്താ ഒരു ആലോചന." ഒരു ചെറു ചിരി അവന്റെ മുഖത്ത്

💬 Comments

View all comments