0%

Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]

Author : ne-na Read All Parts 2.1K

വിടർന്നു. "ആദ്യ പ്രണയം അങ്ങനൊന്നും മറക്കാൻ പറ്റില്ലല്ലോ മോളെ." അവന്റെ കൈയിൽ നുള്ളികൊണ്ട് ജീന പറഞ്ഞു. "ആദ്യ പ്രണയം ഒക്കെ മനസിനുള്ളിൽ അങ്ങ് കുഴിച്ച്‌ മൂടികൊള്ളണം. കല്യാണത്തിന് ശേഷം ആദ്യ പ്രണയം തേങ്ങാ എന്നൊക്കെ പറഞ്ഞു വന്നാലുണ്ടല്ലോ ഞാൻ കൊന്നു കളയും." അവൻ അറിയാതെ തന്നെ ചിരിച്ച് പോയി. "എന്തൊക്കെ പറഞ്ഞാലും പെണ്ണ് എന്നും പെണ്ണ് തന്നെ." "അതെ.. ഞാനും ഒരു സാധാരണ പെണ്ണ് തന്നെയാണ്.. ഇച്ചായന്റെ മനസിനുള്ളിൽ വേറെ ഒരു പെണ്ണ് ഉണ്ടെന്ന് ഇനി അറിഞ്ഞാൽ എനിക്ക് സഹിക്കില്ല. ഞാൻ മാത്രമേ കാണാവൂ അവിടെ." ഭിത്തിയിലേക്ക് ചാരി ഇരുന്നുകൊണ്ട് അവൻ പറഞ്ഞു. "എന്റെ മനസ്സിൽ ഇപ്പോൾ നീ മാത്രമേ ഉള്ളു. സത്യം." ശ്രീഹരിയിൽ നിന്നും അത് കേട്ടപ്പോൾ അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. "ആളിന് ചെറിയൊരു റൊമാന്റിക് മൂഡിൽ ആണല്ലോ." അവൾ അവനെ കളിയാക്കി കൊണ്ട് പല്ലിളിച്ച് കാണിച്ച ശേഷം നിരങ്ങി അവന്റെ കാലുകൾക്കിടയിലായി ഇരുന്ന ശേഷം നെഞ്ചിലേക്ക് തലചേർത്തു. "ഈ കവിളിൽ തന്ന ഉമ്മ എന്റെ ചുണ്ടിൽ തന്നുടെ?" "അയ്യടാ.. കാത്തിരുന്നോ, ഇപ്പോൾ തരാം.." അവൻ അവളുടെ ചെവിയിലായി മന്ത്രിച്ചു. "ദുഷ്ട.." അത് കേട്ട അവൾ ഒന്ന് ചിരിക്കുകയാണ് ഉണ്ടായത്. "നിന്റെ വീട്ടിൽ കല്യാണം അറിയിക്കാനോ?" നേരത്തെ തീരുമാനിച്ച്‌ ഉറപ്പിച്ചിരുന്ന പോലെ ഒന്ന് ആലോചിക്കാന്പോലും ചെയ്യാതെ ആയിരുന്നു അവളുടെ മറുപടി. "വേണ്ട.. അന്ന് ഞാൻ അപ്പന്റെയും അമ്മയുടെയും ഫോട്ടോ വാങ്ങി ഇറങ്ങിയത് അവരോടുള്ള എന്റെ അവസാന യാത്ര പറച്ചിൽ

💬 Comments

View all comments