Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
ആയിരുന്നു." അവളുടെ ആ വാക്കുകളിൽ വിഷമമോ ഒന്നും അവനു അനുഭവപ്പെട്ടില്ല. ശ്രീഹരി എത്തി ബെഡിനരികിൽ ഇരുന്ന അവളുടെ ഫോൺ കൈയിലേക്കെടുത്തു. അവന്റെ അതിൽ എന്താ ചെയ്യാൻ പോകുന്നതെന്നറിയാൻ അവൾ ഫോണിലേക്ക് തന്നെ നോക്കി ഇരുന്നു. അവൻ അത്യം ഗാലറി ആണ് ഓപ്പൺ ചെയ്‌തത്. ജീന പെട്ടെന്ന് അവന്റെ കൈയിൽ നിന്നും ഫോൺ തട്ടിപ്പറിക്കാൻ നോക്കി. അവൻ പെട്ടെന്ന് ഫോണിരുന്ന കൈ മുകളിലേക്ക് ഉയർത്തി കൊണ്ട് ചോദിച്ചു. "എന്താടി?" "ഇച്ചായാ.. ഫോട്ടോസ് ഒന്നും നോക്കണ്ട.. പ്ലീസ്.." "നീ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഇനി ഫോട്ടോസ് കണ്ടിട്ടേ ഫോൺ തിരിച്ച് തരുന്നുള്ളു." "എന്താ ഇച്ചായാ ഇത്.. ഫോട്ടോസ് നോക്കണ്ട.." അവളുടെ ചിണുങ്ങൾ ആസ്വദിച്ചു കൊണ്ട് അവൻ പറഞ്ഞു. "ഓക്കേ. ഞാൻ ഫോട്ടോസ് നോക്കുന്നില്ല.. പകരം എനിക്ക് മറ്റൊരു കാര്യം തരണം." അവളുടെ മുഖത്തു ആകാംഷ നിറഞ്ഞു. അവന്റെ കൈ ചുണ്ടിലേക്ക് നീങ്ങി. "ഇവിടെ നീ ഉമ്മ തരണം." "അയ്യടാ.. അങ്ങനെ ഞാൻ ഇപ്പോൾ ഉമ്മ തരുന്നില്ല.. ഫോട്ടോസ് നോക്കിക്കോ." "ഈ സാധനം ഒരു വിധത്തിലും അടുക്കുന്നില്ലല്ലോ. ഞാൻ കുറെ കഷ്ടപ്പെടേണ്ടി വരും ഈ കണക്കിന്." ജീനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഊറി വന്നെങ്കിലും അവൾ ഗൗരവം നടിച്ചിരുന്നു. ശ്രീഹരി ഫോട്ടോസ് ഓരോന്നായി നോക്കി. മിക്കതും അവൾ ബെഡിൽ ഉറങ്ങാൻ കിടക്കുമ്പോൾ എടുത്ത ഫോട്ടോസും ഉറക്കം എഴുന്നേൽക്കുമ്പോൾ ബെഡിൽ കിടന്നെടുത്ത സെൽഫികളും ആയിരുന്നു. മുടിയൊക്കെ വാരിപ്പിരുന്നു കിടക്കുന്ന കോലങ്ങൾ. അത് കൊണ്ട് തന്നെയാണ് ആ ഫോട്ടോസ് നോക്കാൻ അവൾ ആദ്യം അവനെ സമ്മതിക്കാഞ്ഞത്. പക്ഷെ ആ ഫോട്ടോസിലും അവളുടെ കുട്ടിത്തം
💬 Comments
View all comments