Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
തന്നിട്ടുള്ള മുറിയിൽ ഉണ്ട്. അവിടെ പോയി എല്ലാപേരുടെയും അനുഗ്രഹം വാങ്ങണം. അതിന് മുൻപായി നിങ്ങൾ മുകളിൽ പോയി ഗുരുദേവനെ കണ്ട് പ്രാർത്ഥിക്ക്.ഞാൻ ഇവിടെ തന്നെ കാണും." അവർ നാലുപേരും പടികൾ കയറി ഗുരുദേവ സന്നിധിയിലേക്ക് നടന്നു. വളരെ തണുപ്പ് നിറഞ്ഞ ഒരു അന്തരീഷം ആയിരുന്നു അവിടത്തേത്. പടികൾ കയറി മുകളിൽ എത്തിയപ്പോൾ അവിടെ വലിയ തിരക്കുകളൊന്നും അനുഭവപെട്ടിരുന്നില്ല. ഗുരുദേവ മന്ദിരത്തിന് മുന്നിൽ എത്തിയ ജീന തൊഴുവാനായി തുനിഞ്ഞപ്പോൾ ശ്രീഹരി അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു. "തൊഴരുത്." "അതെന്താ?" "ഇദ്ദേഹം ഒരുപാട് അറിവും ജ്ഞാനവും ഉണ്ടായിരുന്ന ഒരു വ്യക്തി ആയിരുന്നു. ഗുരു പറഞ്ഞിരുക്കുന്നതും തന്നെ ആരും ദൈവമായി കാണരുതെന്നും തൊഴുത് പ്രാർത്ഥിക്കരുതെന്നും ആണ്." ജീന അപ്പോൾ പിന്നെ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോൾ വിവേക് പറഞ്ഞു. "മനസുകൊണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം ചോദിച്ച് വാങ്ങുക." ശ്രീഹരിയും ജീനയും കണ്ണടച്ച് നിന്ന് മനസുകൊണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. തിരികെ പടികൾ ഇറങ്ങി താഴെ ചെല്ലുമ്പോൾ ചിറ്റപ്പൻ അവരെയും കാത്ത് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. അദ്ദേഹം അവരെയും കൂട്ടി മുറിയിലേക്ക് പോയി. അവരെയും കാത്ത് ബന്ധുക്കൾ എല്ലാം അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. ചിറ്റപ്പന്റെ നിർദ്ദേശ പ്രകാരം അവർ രണ്ടുപേരും അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. നിറഞ്ഞ മനസോടെ 'അമ്മ അവരെ അനുഗ്രഹിച്ചു. പിന്നെ അവർ ഓരോരുത്തരിലും നിന്നായി അനുഗ്രഹം വാങ്ങി. പിന്നീട് മുഹൂർത്ത സമയത്തിനായുള്ള കാത്തിരുപ്പ് ആയിരുന്നു. ഓരോ മിനിട്ടിലും ഹൃദയമിടുപ്പ് വർധിക്കുന്നതായി ജീനക്ക് തോന്നി. ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശുഭ മുഹൂർത്തം. വർധിച്ച ഹൃദയമിടിപ്പോടെ അവൾ ആ നിമിഷത്തിനായി കാത്തിരുന്നു. അവളുടെ ടെൻഷൻ കുറയ്ക്കാനായി വിദ്യ അവളോട് ഓരോന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അവസാനം അവർ കാത്തിരുന്ന ആ നിമിഷം എത്തി. ചിറ്റപ്പന്റെ ശബ്‌ദം അവരുടെ കാതുകളിൽ മുഴങ്ങി. "അടുത്തത് നമ്മുടെ കുട്ടികളുടെ കല്യാണം ആണ്. പെട്ടെന്ന് ഇറങ്ങ്." അത് കേട്ടതും എല്ലാപേരും ശിവഗിരിയിൽ കല്യാണം നടക്കുന്ന ശാരദാമഠത്തിലെക്ക് നടന്നു. വിദ്യയുടെ കൈയും പിടിച്ച് യാന്ത്രികമായി ജീനയും. എല്ലാം ഒരു സ്വപ്നം കാണുന്നത് പോലെയാണ് അവൾക്ക് അപ്പോൾ തോന്നിയത്. തങ്ങൾക്ക് മുൻപ് കല്യാണം
💬 Comments
View all comments