0%

Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]

Author : ne-na Read All Parts 2.1K

വരില്ലേ കെട്ടിയിരിക്കുന്നത് ഒരു ക്രിസ്ത്യാനിയെ ആണോ എന്ന ചോദ്യം." ശ്രീഹരി അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. "നീ വിളിക്കുന്ന ഇച്ചായാ എന്നുള്ള വിളിയുണ്ടല്ലോ. അത് നൽകുന്ന സ്നേഹവും കരുതലും മറ്റൊരു വിളിക്കും നല്കാനാകില്ല." കരയിലേക്ക് അലച്ചു കയറിയ തിരമാലയെ അവൻ ഒന്ന് നോക്കി. "ഇത്രയും നാള് നീ ഒരു ക്രിസ്ത്യാനി ആണോ എന്ന് ചോദിച്ചവരോടൊക്കെ ആണെന്ന് പറയാൻ അറിയാമെങ്കിൽ ഇനി ചോദിക്കുന്നവരോടും ഞാൻ അന്തസോടെ പറയും കെട്ടിയിരിക്കുന്നത് ഒരു ക്രിസ്ത്യാനി കൊച്ചിനെ തന്നെ ആണെന്ന്." അവൾക്ക് ആത്മവിശ്വാസം പകരാൻ ആ വാക്കുകൾ ധാരാളം ആയിരുന്നു. അവന്റെ മുഖത്തെ പാറി പറന്ന് കിടന്ന തന്റെ മുടി പിന്നിലേക്ക് മാടി ഒതുക്കി ഇട്ട ശേഷം അവൾ ആ തോളിലേക്ക് തല ചായ്ച്ചു. "കല്യാണം കഴിഞ്ഞാൽ നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ്?" "ഇച്ചായൻ പണ്ട് എന്നോട് പറഞ്ഞിട്ടില്ലേ ഒരുപാട് ഇടങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്ന്. എനിക്ക് ഇച്ചായനൊപ്പം അവിടങ്ങളിലെല്ലാം പോകണം." "എല്ലായിടത്തും ഞാൻ നിന്നെ കൊണ്ട് പോകും.. പക്ഷെ നമ്മുടെ ആദ്യ യാത്ര മൂന്നാറിലേക്ക് ആയിരിക്കും.. അവിടെ ആയിരിക്കും നമ്മുടെ ഹണിമൂൺ." അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ചെറുതായി നാണം നിറഞ്ഞു. "അതെ എനിക്ക് ഒരു ഉമ്മ തരുമോ? ഒരു ലിപ് കിസ്.." അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു. "വന്നേ നമുക്ക് റൂമിലേക്ക് പോകാം. രാവിലെ എഴുന്നേൽക്കണ്ടതല്ലേ." "ദുഷ്ട്ടാ.." അവന്റെ ആ വാക്ക് കേട്ട് ഒരു ചിരിയോടെ അവൾ അവിടന്ന് നടന്നു. ശ്രീഹരിയും അവിടെ നിന്നും എഴുന്നേറ്റ് അവളുടെ പിന്നാലെ നടന്നു. കുറച്ച് നടന്നപ്പോൾ ജീന ശ്രീഹരി തന്റെ ഒപ്പം എത്താനായി

💬 Comments

View all comments