Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
വന്നു കയറാൻ പോകുന്നത്. പിന്നെ നമ്മൾ പരസ്പരം മനസിലാക്കാനായി ഇനി ഒന്നും തന്നെ ബാക്കി ഇല്ല. പിന്നെ എന്തിനാണ് ഈ പേടി." "ഇത് പേടിയുടേത് അല്ല ഇച്ചായാ.. വിവാഹം എന്ന സ്വപ്നം തന്നെ ഉപേക്ഷിച്ചിരുന്ന ഒരു മനസായിരുന്നു എന്റേത്. ആ ഞാൻ ആണ് നാളെ ഇച്ചായന് താലി കെട്ടാനായി തല നീട്ടുന്നത്." ശ്രീഹരി പെട്ടെന്ന് നടത്തം നിർത്തി. അവളെ തന്റെ നേർക്ക് പിടിച്ച് നിർത്തി. "നിനക്ക് ഈ കല്യാണം വേണ്ട എന്നുണ്ടോ? എങ്കിൽ ഈ നിമിഷം നമുക്ക് എല്ലാം വേണ്ട എന്ന് വയ്ക്കാം." ഒരു നിമിഷം പോലും ആലോചിക്കാതെ അവൾ പറഞ്ഞു. "അതെനിക്കിനി പറ്റില്ല ഇച്ചായാ.. ഞാൻ ഇച്ചായനെ അത്രക്ക് ആഗ്രഹിച്ച് പോയി. ഇച്ചായനുമൊത്തുള്ള ജീവിതം ഒരുപാട് സ്വപ്നങ്ങൾ കണ്ട് കൂട്ടി ഞാൻ." അവളെ കരവലയത്തിനുള്ളിൽ ആക്കികൊണ്ടു അവൻ പറഞ്ഞു. "സ്വല്പം പൈങ്കിളി ആണ്, എങ്കിലും ഞാൻ പറയുകയാണ്.. നീ കണ്ട് കൂട്ടിയ ആ സ്വപ്നങ്ങൾ എല്ലാം ഞാൻ സാധിച്ചു തരും." അവൻ ആ മണലിലേക്ക് ഇരുന്നു. ഒപ്പം അവളും. കടലിൽ അങ്ങ് ദൂരെ മിന്നി തിളങ്ങുന്ന ബോട്ടുകളിലെ വെളിച്ചം അവർക്ക് കാണാം. "ഞാൻ ഈ ഇച്ചായന്നുള്ള വിളി നിർത്തിയാലോ?" അവളുടെ ആ ചോദ്യം കേട്ട് അവൻ അതിശയത്തോടെ ജീനയുടെ മുഖത്തേക്ക് നോക്കി. "എന്നെ കല്യാണം കഴിക്കാൻ പോകുന്നെന്ന് തീരുമാനിച്ചപ്പോൾ തൊട്ട് ഇച്ചായൻ കേട്ട് തുടങ്ങിയ ഒരു ചോദ്യമാണ് അതിന് അവൾ ഒരു ക്രിസ്ത്യാനി അല്ലെ എന്ന്. കല്യാണത്തിന് ശേഷവും ഞാൻ ഓരോരുത്തരുടെ മുന്നിൽ വച്ച് ഇച്ചായാ എന്ന് വിളിക്കുമ്പോൾ അവരിൽ നിന്നും ഇനിയും ഇച്ചായൻ കേൾക്കേണ്ടി
💬 Comments
View all comments