0%

Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]

Author : ne-na Read All Parts 2.1K

ദൂരമേ ശിവഗിരിയിലേക്ക് ഉള്ളായിരുന്നു. വളരെ അടുത്ത കുടുംബക്കാർ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാനായി എത്തി ചേർന്നിരുന്നത്. രാത്രി എല്ലാപേരും ഉറങ്ങാനായി പോയി കഴിഞ്ഞപ്പോഴാണ് ശ്രീഹരി ചുമ്മാ ഒന്ന് നടക്കാനായി റൂമിനു പുറത്തേക്ക് ഇറങ്ങിയത്. അപ്പോഴാണ് വരാന്തയുടെ അവസാനം ജനലിൽ കൂടി ദൂരേക്ക് നോക്കി നിൽക്കുന്ന ജീനയെ അവൻ കാണുന്നത്. അവൻ അവളുടെ അരികിലേക്ക് നടന്നു. ശ്രീഹരി അരികിൽ എത്തുന്നതിനു മുൻപ് തന്നെ അവന്റെ കാലൊച്ച കേട്ട് അവൾ തിരിഞ്ഞു നോക്കി. ജീന അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും കടലിലേക്ക് ശ്രദ്ധ തിരിച്ചു. അവളുടെ തൊട്ടു പിന്നിൽ എത്തിയ അവനും കടലിലേക്ക് നോക്കി. ഹൈമാക്സിന്റെ വെളിച്ചത്തിൽ തിരമാലകൾ കരയെ വന്നു തഴുകി പോകുന്നത് വളരെ വ്യക്തമായി കാണാമായിരുന്നു. "ഇവിടെ വന്ന് നിന്ന് തിര എന്നുകയാണോ നീ?" "നമുക്ക് ആ കടൽത്തീരത്ത് പോയി കുറച്ച് നേരം ഇരുന്നാലോ ഇച്ചായാ.?" രാത്രിയിൽ അവളുടെ വിചിത്രമായ ആവിശ്യം കേട്ട് അവൻ ചെറുതായൊന്ന് കണ്ണ് മിഴിക്കാതിരുന്നില്ല. എങ്കിലും ശ്രീഹരി അവളുടെ കൈ പിടിച്ച് റിസോർട്ടിന് വെളിയിലേക്ക് നടന്നു. കടൽ തീരത്തോട് അടുത്തപ്പോഴാണ് അവർ ശരിക്കും കാറ്റിന്റെ ശക്തി മനസിലാക്കിയത്. വീശിയടിക്കുന്ന കാറ്റിൽ ജീനയുടെ മുടി പാറി പറന്നു. എങ്കിലും ആ കാറ്റിനെ വക വയ്ക്കാതെ അവർ ആ കടൽ തീരത്തുകൂടി നടന്നു. ശ്രീഹരിയുടെ കൈ അവളുടെ കരങ്ങളിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. ഏറെ നേരത്തെ നിശബ്തമായ നടത്തയ്ക്ക് ശേഷം ജീന വാ തുറന്ന്. "നാളത്തെ ദിവസത്തെ കുറിച്ച് ഓർക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടുന്നു ഇച്ചായാ.." "എന്തിന് ജീന.. നിനക്ക് അറിഞ്ഞുകൂടാത്ത ഒരു വീട്ടിലേക്കല്ല നീ

💬 Comments

View all comments