Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
ചേർത്ത് കെട്ടിപിടിച്ചു. "നീ അങ്ങനെ പറഞ്ഞത് കൊണ്ട് തന്നെയാണ് ഞാൻ ഇവിടെ വന്ന് കിടന്നത്. പക്ഷെ അത് നിന്നോട് പിണങ്ങിയിട്ടൊന്നും അല്ല..ഞാൻ കുരുത്തക്കേട് കാണിച്ചിട്ടല്ലേ നീ അങ്ങനെ പറഞ്ഞത്." "എന്റെ മനസും ശരീരവും എല്ലാം ഇച്ചായന് അവകാശപെട്ടതല്ലേ.. ഇച്ചായൻ തൊട്ടെന്നും പറഞ്ഞു ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു." "ഇനിയും ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ എന്റെന്ന് നല്ലത് കേൾക്കുമേ നിനക്ക്." "അപ്പോൾ സത്യായിട്ടും എന്നോട് പിണക്കം ഇല്ലല്ലോ." "ഇല്ലടി പോത്തെ.. മാത്രമല്ല കല്യാണത്തിന് മുൻപ് ഞാൻ അനാവശ്യമായി നിന്റെ ശരീരത്ത് തൊട്ടാൽ എന്നെ വഴക്കും പറഞ്ഞോ." അവൾ അവനോടു ചോതുങ്ങി കിടന്ന് ഒന്ന് മൂളുക മാത്രം ചെയ്തു. അവളുടെ ചെവിയിൽ ശബ്‌ദം താഴ്ത്തി അവൻ പറഞ്ഞു. "നാളെ നിന്നെ ഈ കോലത്തിൽ ഞാൻ കാണണ്ടെങ്കിൽ ഞാൻ ഉണരുന്നതിനു മുൻപ് തന്നെ എഴുന്നേറ്റ് ബട്ടൻസ് ഒക്കെ ഇട്ടോ." "കണ്ടാലും എനിക്ക് ഒന്നും ഇല്ല." അവളുടെ മറുപടി അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു. . . സമയം രാത്രി ഒൻപത് മണി കഴിഞ്ഞിരിക്കുന്നു. റിസോർട്ടിന്റെ വരാന്തയുടെ അറ്റത്തുള്ള ചില്ലു ജാലകത്തിലൂടെ ജീന ഇരമ്പി അലറിവരുന്ന തിരമാലകളെ നോക്കി നിന്നു. സമയം മുന്നോട്ട് പോകുംതോറും നെഞ്ചിടിപ്പ് കൂടുന്നത് പോലെ. മണിക്കുറുകൾ മാത്രമാണ് ഇനി കല്യാണത്തിന് ബാക്കി ഉള്ളത്. ദിവസങ്ങൾ വളരെ പെട്ടെന്നാണ് കടന്ന് പോയത്. കണ്ണടച്ച് തുറക്കുന്നതിന് മുൻപ് ഡിസംബർ 17 ആയി. അടുത്ത ദിവസം കല്യാണവും. ശ്രീഹരി ഒരു മാസം മുൻപ് തന്നെ വർക്കല ബീച്ചിനടുത്തുള്ള ഒരു റിസോർട്ടിൽ റൂമുകൾ ബുക്ക് ചെയ്തിട്ടിരുന്നു. അവിടെ നിന്നും പത്തു കിലോമീററിനു അകത്ത്
💬 Comments
View all comments