Chapter Title : Ente Ormakal – 23
വിശാലമായ മുറ്റത്ത്കൂടി മന്ദം മന്ദം ചെന്ന് മുന്‍വാതില്‍ തുറന്നു. അവള്‍ ഉള്ളില്‍ക്കയറി തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. പിന്നെ വാതില്‍ അടച്ചിട്ട് എന്റെ കണ്ണില്‍ നിന്നും മറഞ്ഞു. എന്റെ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
മരങ്ങളുടെ ഇലച്ചില്ലകളുടെ ഇടയിലൂടെ വരുന്ന നിലാവെളിച്ചമല്ലാതെ മറ്റൊരു വെളിച്ചവും അവിടെ ഉണ്ടായിരുന്നില്ല. ഇരുളില്‍ നിന്നുകൊണ്ട് ഞാന്‍ ചുറ്റും നോക്കി. തലയെടുപ്പോടെ നില്‍ക്കുന്ന വന്‍ മരങ്ങളാണ് ചുറ്റും. ഞാന്‍ ഏതോ ഉള്‍പ്രേരണയില്‍ മുന്‍പോട്ടു നടന്നു മുറ്റത്തുള്ള തുളസിത്തറയ്ക്ക് സമീപമെത്തി നിന്നു. എന്റെ മനസ് ശക്തമായി പിടയ്ക്കുന്നുണ്ടായിരുന്നു. ഒരു തവണ മാത്രം കണ്ട പെണ്ണിന്റെ പിന്നാലെ രണ്ടും കല്‍പ്പിച്ചു വന്നിരിക്കുകയാണ് ഞാന്‍. അവള്‍ ഉള്ളില്‍ കയറി ആര്‍ക്കെങ്കിലും ഫോണ്‍ ചെയ്യുകയാണെങ്കില്‍? ഞാന്‍ ഭീതിയോടെ പടിപ്പുരയുടെ ഭാഗത്തേക്ക് നോക്കി. ഇല്ല; ആരും വരുന്നില്ല. ഞാന്‍ അടുത്തുകണ്ട മരത്തിന്റെ ചുവട്ടിലേക്ക് മാറി ഇരുളില്‍ നിന്നു. ഇല്ലത്തിന്റെ മുറ്റത്ത് നല്ല നിലാവെട്ടം ഉണ്ട്. അമ്പലത്തിലെ ശബ്ദം നേരിയ തോതില്‍ അവിടെ എത്തുന്നുണ്ടായിരുന്നു. ഞാന്‍ ക്ഷമയോടെ അവിടെ കാത്തുനിന്നു. പക്ഷെ എന്താണ് ഞാന്‍ പ്രതീക്ഷിക്കുന്നത് എന്നെനിക്ക് തന്നെ അറിയില്ലായിരുന്നു. മരച്ചില്ലകളെ ഉലച്ചുകൊണ്ട് തണുത്ത കാറ്റ് വീശിയടിച്ചു. പക്ഷെ ആ തണുപ്പിലും എന്റെ ശരീരം വിയര്‍ക്കുന്നുണ്ടായിരുന്നു. ദൂരെ നിന്നും അമ്പലത്തിലെ ശബ്ദം അല്ലാതെ മറ്റൊരു ശബ്ദവും അവിടെ കേള്‍ക്കാനുണ്ടായിരുന്നില്ല; പരിപൂര്‍ണ്ണ നിശബ്ദമായിരുന്നു അന്തരീക്ഷം.
നേരെ ചെന്നു മുന്‍വാതില്‍ തള്ളി നോക്കിയാലോ എന്നെനിക്ക് തോന്നി. പക്ഷെ ധൈര്യം വന്നില്ല. വീട്ടില്‍ അവളെ കൂടാതെ വേറെ ആരെങ്കിലും ഉണ്ടെങ്കിലോ? പാക്കരേട്ടന്‍ പറഞ്ഞത് കണ്ണടച്ചു വിശ്വസിക്കാന്‍ പറ്റില്ല. അയാള്‍ വെള്ളമടിച്ചു കള്ളം പറഞ്ഞതാണെങ്കിലോ? അയാള്‍ തന്നോട് കള്ളം പറയാന്‍ സാധ്യത കുറവാണ്. എങ്കിലും വേറെയും സാദ്ധ്യതകള്‍ ഉണ്ടല്ലോ. ഉത്സവം പ്രമാണിച്ച് അവരുടെ വല്ല ബന്ധുക്കളും എത്തിയിട്ടുണ്ടെങ്കില്‍? എന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി. പക്ഷെ അവിടെ നിന്നും തിരികെ പോകാന്‍ മാത്രം എനിക്ക് മനസുവന്നില്ല. ശ്രീദേവി അത്രമേല്‍ എന്റെ മനസിനെ കീഴടക്കിക്കളഞ്ഞിരുന്നു. എന്ത് ശ്രീത്വമുള്ള മുഖമാണ്! എത്ര അഴകുള്ള ശരീരമാണ്. പച്ച ചന്ദനം അരച്ച് തേച്ചത് പോലെ തോന്നിക്കുന്ന തുടുത്ത ചര്‍മ്മം. എന്ത് മൃദുത്വമായിരുന്നു ആ വയറില്‍ സ്പര്‍ശിച്ചപ്പോള്‍!
💬 Comments
View all comments