0%

Chapter Title : Ente Ormakal – 23

Author : Master Read All Parts 627

ആ മനോഹരങ്ങളായ നിതംബങ്ങള്‍ ഇളക്കി അരക്കെട്ട് താളത്തില്‍ ചലിപ്പിച്ച് അവള്‍ നടന്നുനീങ്ങി.

“ഹോ..ആ കിഴവന്‍ നമ്പൂതിരീടെ ഒരു യോഗമേ..ഇത്ര കിളുന്നു പെണ്ണിനെ അയാള്‍ എവിടുന്നാണാവോ ഒപ്പിച്ചത്...” ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ പതിഞ്ഞ സ്വരത്തില്‍ പറയുന്നത് ഞാന്‍ കേട്ടു.

“നമ്പൂതിരിമാര്‍ക്ക് ആണോടോ അതിനൊക്കെ പഞ്ഞം..ഹിഹി....” മറ്റൊരുവന്റെ കമന്റ്.

ശ്രീദേവി ക്ഷേത്ര പരിസരം കഴിഞ്ഞു റോഡിലേക്ക് ഇറങ്ങി. റോഡ്‌ നിറയെ ആളുകളാണ്. ഞാന്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ അവളെ പിന്തുടര്‍ന്നു. അവള്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. തിരക്കില്‍ നിന്നും അവള്‍ വീട്ടിലേക്കുള്ള റോഡില്‍ക്കൂടി നടന്നു.

“കുഞ്ഞു പോവ്വാണോ...” എതിരെ വന്ന കുറെ സ്ത്രീകള്‍ ചോദിച്ചു.

“ഉം..” അവള്‍ മൂളുക മാത്രമേ ചെയ്തുള്ളൂ.

ഞാന്‍ ആളുകളുടെ കണ്ണില്‍ പെടാതെ മാറി അകലം വിട്ട് അവളെ പിന്തുടര്‍ന്നു. അമ്പലത്തിലെ ശബ്ദകോലാഹലം എന്റെ പിന്നില്‍ അകന്നകന്നു പൊയ്ക്കൊണ്ടിരുന്നു. എതിരെ വരുന്നവരുടെ കണ്ണില്‍ പെടാതെയാണ്‌ ഞാന്‍ നീങ്ങിക്കൊണ്ടിരുന്നത്. ശ്രീദേവി പക്ഷെ എന്നെ കൃതമായിത്തന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഏതാണ്ട് പത്തുമിനിറ്റ് നടന്നു കഴിഞ്ഞപ്പോള്‍ അവള്‍ ഒരു ചെറിയ വഴിയിലേക്ക് കടന്നു. അതിലേക്ക് കയറിയപ്പോള്‍ അവള്‍ തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. കുറെ ആളുകള്‍ എതിരെ വരുന്നത് കണ്ടു ഞാന്‍ വേഗം ഇരുട്ടിലേക്ക് മാറി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ കയറിയ ചെറിയ ഇടവഴിയിലേക്ക് ഞാനും കയറി. ആ വഴിയുടെ ഇരുപുറവും വീടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. നിലാവെളിച്ചത്തില്‍ അല്പം അകലെയായി അവളുടെ വലിയ ഇല്ലം ഞാന്‍ കണ്ടു. ആ വഴി അവസാനിക്കുന്ന ഭാഗത്തെ പടിപ്പുര തള്ളിത്തുറന്ന് അവള്‍ ഉള്ളില്‍ കയറി. പടിപ്പുരവാതില്‍ അവള്‍ അടച്ചില്ല.

അതിന്റെ മുന്‍പിലെത്തി ഞാന്‍ അല്‍പനേരം

💬 Comments

View all comments