0%

Chapter Title : Ente Ormakal – 23

Author : Master Read All Parts 628

നിന്നു. എന്ത് ധൈര്യത്തിലാണ് അവളെ പിന്തുടര്‍ന്ന് അത്രവരെ എത്തിയത് എന്നെനിക്ക് മനസിലായില്ല. എന്റെ മനസ്‌ വല്ലാതെ പിടച്ചു. എന്തോ ഒരു ഭയം എന്നെ ഗ്രസിക്കുന്നത് ഞാനറിഞ്ഞു. പക്ഷെ ചെറുത്തു നില്‍ക്കാനാകാത്ത അവളുടെ ആകര്‍ഷണവലയത്തിലേക്ക് അറിയാതെ ഞാന്‍ കാലുകള്‍ വച്ചു. പടിപ്പുരവാതിലിലൂടെ ഞാന്‍ ഉള്ളില്‍ കയറി. വളരെ വിശാലമായ പറമ്പിന്റെ നടുവില്‍ ഒരു പ്രേതാലയം പോലെ തോന്നിക്കുന്ന പഴയ വലിയ മന. പറമ്പില്‍ നിറയെ വലിയ മരങ്ങളാണ്. കാകമ്പികുട്ടന്‍.നെറ്റ്ടിന്റെ നടുവില്‍ അകപ്പെട്ടത് പോലെ എനിക്ക് തോന്നി അവിടേക്ക് കയറിയപ്പോള്‍. പൂര്‍ണ്ണ ചന്ദ്രന്റെ വെളിച്ചത്തില്‍ ആ ഇല്ലം ഞാന്‍ നോക്കിക്കണ്ടു. ചുറ്റും വരാന്തയുള്ള പഴയ നാലുകെട്ട് പോലെയുള്ള ഇല്ലമായിരുന്നു അത്. ശ്രീദേവി വിശാലമായ മുറ്റത്ത്കൂടി മന്ദം മന്ദം ചെന്ന് മുന്‍വാതില്‍ തുറന്നു. അവള്‍ ഉള്ളില്‍ക്കയറി തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. പിന്നെ വാതില്‍ അടച്ചിട്ട് എന്റെ കണ്ണില്‍ നിന്നും മറഞ്ഞു. എന്റെ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

മരങ്ങളുടെ ഇലച്ചില്ലകളുടെ ഇടയിലൂടെ വരുന്ന നിലാവെളിച്ചമല്ലാതെ മറ്റൊരു വെളിച്ചവും അവിടെ ഉണ്ടായിരുന്നില്ല. ഇരുളില്‍ നിന്നുകൊണ്ട് ഞാന്‍ ചുറ്റും നോക്കി. തലയെടുപ്പോടെ നില്‍ക്കുന്ന വന്‍ മരങ്ങളാണ് ചുറ്റും. ഞാന്‍ ഏതോ ഉള്‍പ്രേരണയില്‍ മുന്‍പോട്ടു നടന്നു മുറ്റത്തുള്ള തുളസിത്തറയ്ക്ക് സമീപമെത്തി നിന്നു. എന്റെ മനസ്‌ ശക്തമായി പിടയ്ക്കുന്നുണ്ടായിരുന്നു. ഒരു തവണ മാത്രം കണ്ട പെണ്ണിന്റെ പിന്നാലെ രണ്ടും കല്‍പ്പിച്ചു വന്നിരിക്കുകയാണ് ഞാന്‍. അവള്‍ ഉള്ളില്‍ കയറി ആര്‍ക്കെങ്കിലും ഫോണ്‍ ചെയ്യുകയാണെങ്കില്‍? ഞാന്‍ ഭീതിയോടെ പടിപ്പുരയുടെ ഭാഗത്തേക്ക് നോക്കി. ഇല്ല; ആരും വരുന്നില്ല. ഞാന്‍ അടുത്തുകണ്ട മരത്തിന്റെ ചുവട്ടിലേക്ക് മാറി ഇരുളില്‍ നിന്നു. ഇല്ലത്തിന്റെ മുറ്റത്ത് നല്ല

💬 Comments

View all comments