0%

Chapter Title : Ente Ormakal – 23

Author : Master Read All Parts 613

ചെല്ലുമ്പോള്‍ പച്ചക്കറികള്‍ക്ക് വെള്ളം ഒഴിക്കുകയാണ് ചെല്ലമ്മയാന്റി. ആന്റിക്ക് ഉത്സവത്തിലൊന്നും താല്പര്യമില്ല എന്നെനിക്ക് തോന്നി. തഴച്ചു വളര്‍ന്നു നില്‍ക്കുന്ന ചീരയും, ചേനയും, ചേമ്പും, പയറും, പാവലും ഒക്കെയായി പാക്കരേട്ടന്റെ പറമ്പ് ഒരു പൂങ്കാവനം തന്നെ ആയിരുന്നു. മനസിനു കുളിര്‍മ്മ നല്‍കുന്ന അന്തരീക്ഷം.

“ങാഹാ ഇതാര് മണിയനോ.. നീ അന്ന് വന്നിട്ട് പിന്നെ ഇന്നാണല്ലോടാ വരുന്നത്..ഞങ്ങളെ ഒക്കെ അങ്ങ് മറന്നോ..”

എന്നെ കണ്ടപ്പോള്‍ വെള്ളം കോരല്‍ നിര്‍ത്തി അരികിലേക്ക് വന്നുകൊണ്ട് ആന്റി പറഞ്ഞു. മുറുക്കാന്‍ കറ പിടിച്ച പല്ലുകള്‍ കാട്ടി എന്നെ നോക്കി അവര്‍ ചിരിച്ചു. എന്റെ കണ്ണുകള്‍ പക്ഷെ റാണിയെ പരതുകയായിരുന്നു.

“യ്യോടി..എന്ന് പറഞ്ഞാ അവനവധി കിട്ടാതെ വരാന്‍ ഒക്കുമോ..ഇപ്പഴല്യോ മൊതലാളീം കുടുംബോം തിരിച്ചു വന്നത്....”

പാക്കരേട്ടന്‍ തിണ്ണയില്‍ ഇരുന്നുകൊണ്ട് പറഞ്ഞു.

“റാണിക്കൊച്ച് എന്നും ചോദിക്കുമായിരുന്നു..അവള്‍ക്ക് ഒരു അനിയനെ കിട്ടിയ സന്തോഷമാ നിന്നെ കണ്ടതുമുതല്‍...” ആന്റി പാത്രം മാറ്റി വച്ച് ഉള്ളിലേക്ക് കയറുന്നതിനിടെ പറഞ്ഞു.

‘ഹും..അനിയന്‍..രാത്രി ആന്റി കാണണം അവള്‍ക്ക് അനിയനോടുള്ള സ്നേഹം’ ഞാന്‍ മനസ്സില്‍ പറഞ്ഞു.

“ചേച്ചി എവിടെ?” ഞാന്‍ നിഷ്കളങ്കത നടിച്ച് തിണ്ണയില്‍ ഇരിക്കുന്നതിനിടെ ചോദിച്ചു.

“അവള് ഇന്നങ്ങോട്ട് പോയതെ ഒള്ളു..ആ തള്ളയ്ക്ക് പനിയോ മറ്റോ ആണ്..ഉത്സവത്തിന് നില്ക്കാന്‍ പോലും പറ്റാതാ കൊച്ചു പോയത്.. ങാ നീ ഇരി..ഞാന്‍ ചായ കൊണ്ടുവരാം...പിന്നെ മനുഷ്യാ..ഈ കൊച്ചനു കൊടുക്കാന്‍ ഒന്നുമില്ല..നിങ്ങളാ കറത്ത കോഴിയെ അങ്ങ് കൊല്ല്....അത് മൊട്ട ഇട്ടിട്ടു ആറേഴു മാസമായി...”

ആന്റി പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി.

ഛെ..അപ്പോള്‍ റാണി ഇവിടില്ല; നിരാശയോടെ ഞാന്‍ ഓര്‍ത്തു. അവള്‍ കാണും എന്ന് കരുതിയാണ് പാക്കരേട്ടന്‍ വിളിച്ചപ്പോള്‍ താന്‍ നേരെ ഇങ്ങു

💬 Comments

View all comments