0%

Chapter Title : Ente Ormakal – 23

Author : Master Read All Parts 308

മദ്യപിച്ചു.

“എടാ പാക്കാരോ..അമ്പലത്തീ പോന്നില്യോ....” വഴിയെ പോയ ആരോ വിളിച്ചു ചോദിക്കുന്നത് ഞാന്‍ കേട്ടു.

“പോന്നൊണ്ടടാ...വന്നേക്കാം പൊക്കോ...” പാക്കരേട്ടന്‍ വിളിച്ചു പറഞ്ഞു.

“ആരാ ചേട്ടാ...” ഞാന്‍ ചോദിച്ചു.

“ഓ..ആ കുമ്മട്ടിയിലെ തൊമ്മനാ..അവന്‍ മുച്ചീട്ട് കളിയ്ക്കാന്‍ പോവ്വാ..ഒള്ള കാശെല്ലാം കൊണ്ടക്കളയും..ചെലപ്പോ ഒക്കെ കിട്ടുവേം ചെയ്യും...”

മദ്യപാനവും അത്താഴവും കഴിഞ്ഞ് ഏതാണ്ട് പത്തുമണിയോടെ ഞാനും ചേട്ടനും കൂടി അമ്പലത്തിലെത്തി. ചെല്ലയാന്റിയുടെ നാടന്‍ കോഴിക്കറി ഉഗ്രനായിരുന്നു. അതും നല്ല പച്ചച്ചീര തോരന്‍ വച്ചതും തക്കാളിക്കറിയും ആയിരുന്നു ഊണിന്റെ വിഭവങ്ങള്‍. മീനും ഉണ്ടായിരുന്നു. നന്നായിത്തന്നെ ഞാന്‍ തട്ടി. ആന്റി ഉത്സവത്തിന് വരുന്നില്ല എന്ന് പറഞ്ഞു. ഉറക്കം കളഞ്ഞുള്ള ഒരു പണിക്കും ആന്റി ഇല്ലത്രേ. അങ്ങനെ ഞങ്ങള്‍ അമ്പലപറമ്പില്‍ എത്തി. ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ആളുകള്‍ ഉണ്ടായിരുന്നു അവിടെ. തിങ്ങി നിറഞ്ഞ ജനക്കൂട്ടം. ഇഷ്ടം പോലെ പെണ്ണുങ്ങളും കുട്ടികളും. പല സ്ത്രീകളുടെയും കണ്ണുകള്‍ എന്റെ നേരെ നീളുന്നത് കണ്ടപ്പോള്‍ എനിക്ക് അഭിമാനം തോന്നി. ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ തക്ക സൌന്ദര്യം എനിക്കുണ്ട്. അതോ അവര്‍ ചുമ്മാ നോക്കിയതാണോ. പാക്കരേട്ടന്‍ നല്ല പൂസായിരുന്നു. എന്നിട്ടും ഒരു കാല്‍ക്കുപ്പി ചാരായം ആശാന്‍ മടിക്കുത്തില്‍ കരുതിയിരുന്നു.

ഞങ്ങള്‍ ഇരുകരയിലെയും ഒരുക്കങ്ങളും മറ്റും കണ്ടു ഒന്ന് കറങ്ങി. ഏതോ എഴുന്നെള്ളത്ത് വന്ന് അമ്പലത്തില്‍ കയറിയ ശേഷമേ കലാപരിപാടികള്‍ ആരംഭിക്കൂ. ചെണ്ടമേളവും പക്കവാദ്യവും ഒക്കെയായി എഴുന്നെള്ളത്ത് വരുന്നുണ്ടായിരുന്നു. വലിയ ഒരു ജനക്കൂട്ടം അതിന്റെ അകമ്പടിയായി വന്നു ക്ഷേത്ര പരിസരത്ത് കയറി. ഞാനും പാക്കരേട്ടനും തിരക്കില്‍ നിന്നും മാറി നിന്ന് എഴുന്നെള്ളത്ത് വീക്ഷിച്ചു. ഇരു വശത്തും ആളുകള്‍ തിങ്ങി നിന്നു എഴുന്നെള്ളത്ത് കാണുകയാണ്.

പെട്ടെന്ന് എന്റെ കണ്ണുകള്‍ രണ്ടു കണ്ണുകളുമായി ഉടക്കി. ആ കണ്ണുകളുടെ ഉടമ ഞങ്ങള്‍ നിന്നതിന്റെ മറുഭാഗത്താണ് നിന്നിരുന്നത്. നടുവിലൂടെയാണ്‌ എഴുന്നെള്ളത്ത് കടന്നു പോകുന്നത്. ഞാന്‍ വീണ്ടും നോക്കി. ആ കണ്ണുകള്‍ വേഗം എന്നില്‍ നിന്നും നോട്ടം മാറ്റുന്നത് ഞാന്‍ കണ്ടു. ആളെ ശരിക്ക് കാണാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ ആ കണ്ണുകളുടെ വശ്യത വീണ്ടും വീണ്ടും എന്നെ അവിടേക്ക് ആകര്‍ഷിച്ചു.

“ചേട്ടാ നമുക്ക് മറ്റേ സൈഡില്‍ പോയി നിന്നാലോ..” ഞാന്‍ എന്റെ

💬 Comments

View all comments