0%

Chapter Title : Ente Ormakal – 23

Author : Master Read All Parts 619

മറുഭാഗത്താണ് നിന്നിരുന്നത്. നടുവിലൂടെയാണ്‌ എഴുന്നെള്ളത്ത് കടന്നു പോകുന്നത്. ഞാന്‍ വീണ്ടും നോക്കി. ആ കണ്ണുകള്‍ വേഗം എന്നില്‍ നിന്നും നോട്ടം മാറ്റുന്നത് ഞാന്‍ കണ്ടു. ആളെ ശരിക്ക് കാണാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ ആ കണ്ണുകളുടെ വശ്യത വീണ്ടും വീണ്ടും എന്നെ അവിടേക്ക് ആകര്‍ഷിച്ചു.

“ചേട്ടാ നമുക്ക് മറ്റേ സൈഡില്‍ പോയി നിന്നാലോ..” ഞാന്‍ എന്റെ സമീപം ആടിയാടി നിന്നിരുന്ന പാക്കരേട്ടനോട് ചോദിച്ചു.

“ഈ പണ്ടാരം പോയിത്തീരാതെ എങ്ങനാടാ അപ്പറത്ത് പോകുന്നത്..ഇത് പോയിട്ട് പാം..” പുള്ളി മദ്യക്കുപ്പി എടുത്ത് ലേശം അണ്ണാക്കിലേക്ക് ഒഴിച്ചുകൊണ്ടു പറഞ്ഞു.

എഴുന്നെള്ളത്ത് മുറിച്ച് അപ്പുറത്ത് പോകാന്‍ പറ്റില്ല എന്നെനിക്കും അറിയാമായിരുന്നു. പക്ഷെ ആ കണ്ണുകള്‍! ഞാന്‍ തിരക്കിനിടയിലൂടെ ആകാംക്ഷയോടെ ആ കണ്ണുകള്‍ തേടി. പക്ഷെ എനിക്ക് അത് കണ്ടെത്താന്‍ കഴിഞ്ഞില്ല. എഴുന്നെള്ളത്ത് പോയിക്കഴിഞ്ഞപ്പോള്‍ കൂടി നിന്ന ആളുകള്‍ ചിതറി പല ഭാഗത്തേക്ക് നീങ്ങി. ഞാന്‍ എന്നെ വല്ലാതെ ആകര്‍ഷിച്ച ആ കണ്ണുകളുടെ ഉടമയെ അവിടെല്ലാം തേടി. പക്ഷെ നിരാശയായിരുന്നു ഫലം.

“നീ എന്തോന്നാടാ വെരുകിനെപ്പോലെ ഈ നോക്കുന്നത്...ബാ..നമ്മക്ക് അപ്പറത്ത് പാം...”

എന്റെ നോട്ടം കണ്ടു പാക്കരേട്ടന്‍ പറഞ്ഞു. ഇന്നത്തെ ദിവസം ശരിയല്ല എന്നെനിക്ക് തോന്നി. റാണി വീട്ടിലില്ല. ഇപ്പോള്‍ എന്റെ മനസും ശരീരവും കൊത്തിവലിച്ച ആ കണ്ണുകള്‍ കാണാനും ഇല്ല.

“ഇച്ചിരെ ചാരായം ഇങ്ങുതാ ചേട്ടാ..” ഞാന്‍ പറഞ്ഞു.

ഇരുട്ടിലേക്ക് മാറി നിന്നു ഞാന്‍ മദ്യം അല്പം കുടിച്ചു. എന്നിട്ട് കുപ്പി പുള്ളിക്ക് തിരികെ നല്‍കി. ആള്‍ക്കൂട്ടത്തിലൂടെ ഞങ്ങള്‍ മറുഭാഗത്തെ കരക്കാരുടെ സ്റ്റേജിനു മുന്‍പിലെത്തി. അവിടെ ഗാനമേള തുടങ്ങാനുള്ള അനൌന്‍സ്മെന്റ് നടക്കുകയാണ്. പാക്കരേട്ടന്‍

💬 Comments

View all comments